ആദ്യബഹിരാകാശ യാത്രയിലെ വീരനായകന്റെ ഓർമയ്ക്ക്

ആദ്യബഹിരാകാശ യാത്രയിലെ വീരനായകന്റെ ഓർമയ്ക്ക്

മോഹങ്ങളുടെ തൊഴനാണ് മാനവൻ, ഒട്ടേറെ കഴിവുകളുള്ള സൃഷ്ടി. മനുഷ്യാരംഭം മുതൽ പഠനവും ഗവേഷണവും പരീക്ഷണവും പര്യവേഷണവുമൊക്കെ അവൻ ഇടതടവില്ലാതെ നടത്തിവന്നു. ആത്ഭുതങ്ങൾ ഏറെ സമ്മാനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് ആകാശവും പാരാവാരവുമൊക്കെ. ആകാശത്തിനപ്പുറത്തേക്ക് കടന്നുചെന്ന് അവിടുത്തെ അതിശയക്കാഴ്ചകൾ സ്വയം അനുഭവിക്കാനും, മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കാനും ഗവേഷണകുതുകികളായ ബുദ്ധിരാക്ഷസൻമാർ അക്ഷീണം യത്നിച്ചുകൊണ്ടിരുന്നു. ബഹിരാകാശത്തേക്ക്, ഒടുവിൽ ആഗ്രഹിച്ചപോലെ മനുഷ്യൻ കടന്നുച്ചെല്ലുകതന്നെ ചെയ്തു. ആ ചരിത്രമുഹൂർത്തം സംഭവിച്ചിട്ട് ഇന്ന് 61 വർഷങ്ങൾ.

 

അതേ… 1961 ഏപ്രിൽ 12… അന്നത്തെത് ഒരു ചരിത്രനേട്ടത്തിന്റെ ദിവസമാണ് മാനവന്. അതായത്, ആദ്യമായി മനുഷ്യൻ ബഹിരാകാശയാത്ര നടത്തിയ ദിനം.
Yuri Alekseyevich Gagarin എന്ന USSR പൈലറ്റ് ബഹിരാകാശത്തേക്ക് യാത്രചെയ്യുന്ന ആദ്യ ഗഗനസഞ്ചാരിയായി മാറിയ ദിവസം.

 

മനുഷ്യവംശം ബഹിരാകാശയുഗം ആരംഭിച്ച ഉന്നതമായ നേട്ടത്തിന്റെ ദിനം. ഈ ഉജ്ജ്വല വിജയത്തിന്റെ ഓർമദിവസമാണ് ഇന്ന്… ഏപ്രിൽ 12. സമാധാന ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേഷണം നടത്താനും അതിലെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനും മാനവന്റെ ത്വര ഉദ്ദീപിപ്പിക്കാൻ ഉദ്ദേശിച്ച ദിനാചരണം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് ആചരണം.2011 ഏപ്രിൽ 7 നാണ് യു എൻ ഈ ദിനാചരണം പ്രഖ്യാപിച്ചത്.ഏപ്രിൽ 12 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, കൊളംബിയ അവരുടെ ആദ്യ ബഹിരാകാശ പേടകം STS -1,1981 ഈദിവസത്തിലാണ് വിക്ഷേപിച്ചത്. ബഹിരാകാശ പര്യവേഷണം മനുഷ്യൻ 1957 ഒക്ടോബർ 4 നാണ് ആരംഭിച്ചത്… സ്പുട്നിക് -1 എന്ന ആദ്യ മനുഷ്യനിർമിത ഭൗമ ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ട്.

 

Vostok 1 എന്ന പേടകത്തിലായിരിന്നു യുറി ഗഗാരിൻ ബഹിരാകാശ യാത്ര നടത്തിയത്.ഒരു മണിക്കൂറും 48 മിനിട്ടു സമയം കൊണ്ട് അദ്ദേഹം ഭൂമിയെ ഒരു തവണ കറങ്ങിയെന്ന് ചരിത്രം രേഖപ്പെടുത്തി. കാസക്സ്ഥാനിലെ ബൈക്കാന്നൂർ വിക്ഷേപണകേന്ദ്രത്തിൽ നിന്നും അദ്ദേഹത്തെ വഹിച്ച പേടകവുമായി വോസ്റ്റോക് – കെ എന്ന റോക്കറ്റ് കുതിച്ചുയരുകയായിരുന്നു. USSR ലെ Klushino എന്ന സ്ഥലത്ത് 1934 മാർച്ച്‌ 9 നാണ് യൂറിയുടെ ജനനം. 1968 മാർച്ച്‌ 27 ന് റഷ്യയിലെ Novosyolovo യിൽ 34 ആം വയസ്സിൽ അന്തരിച്ചു. മാതാപിതാക്കൾ കൃഷിഫാമിലെ ജോലിക്കാരായിരുന്നു. അച്ഛൻ നല്ലൊരു കാർപെന്റെർ കൂടിയായിരുന്നു.4 മക്കളിൽ മൂന്നാമൻ ആയിരുന്നു യൂറി. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി അധിനിവേശത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച കുട്ടിക്കാലം. അവർ യൂറിയുടെ ആദ്യപാഠശാല കത്തിച്ചുകളഞ്ഞു., ജർമൻ പട്ടാളം വീട് പിടിച്ചെടുത്ത് യുറിയെയും കുടുംബത്തേയും പുറത്താക്കി. വീടിന്റെ പിൻവശത്തെ വസ്തുവിൽ ചെളിക്കൊണ്ട് നിർമിച്ച കുടിലിൽ 21 മാസം താമസിക്കേണ്ടിവന്നു.1943 ൽ മൂത്ത രണ്ടു സഹോദരങ്ങളെയും ജെർമനി പൊളണ്ടിലേക്ക് നാടുകടത്തി. അടിമകൾക്കുള്ള കാമ്പിൽ അവർ പിന്നീട് കൊല്ലപ്പെട്ടു. ജർമനിയുടെ സൈന്യത്തിൽ സേവനം ചെയ്യാൻ കുട്ടിയായ യൂറി നിർബന്ധിപ്പിക്കപ്പെട്ടു. ഓർഡർലി പണി ചെയ്യേണ്ടിവന്നു. അമ്മയുടെ കാലുകൾക്ക് സൈന്യം പരിക്കേൽപ്പിച്ചു.

 

പ്രാഥമിക വിദ്യാഭ്യാസം താറുമാറായ യൂറി 1946 ൽ Gzhastak ലേക്ക് കടന്നു, അവിടെ പഠനം തുടർന്നു. കണക്കും സയൻസുമായിരുന്നു ഇഷ്ടവിഷയങ്ങൾ. വിമാനം പറത്താൻ മോഹമുദിച്ചത് ആയിടെയാണ്. 16 ആം വയസ്സിൽ ഒരു സ്റ്റീൽ പ്ലാന്റിൽ ജോലി ചെയ്തു. സ്കൂളിൽ സായാഹ്നക്ലാസ്സിന് ചേർന്ന് പഠിച്ചു.1951 ൽ ബിരുദമെടുത്തു, തുടർന്ന് ഇൻഡസ്ട്രിയൽ ടെക്നിക്കൽ സ്കൂളിൽ ചേർന്നു. അവിടെ ഫ്ളൈയിങ് ക്ലബ്ബിൽ അംഗമായി. പാർട് ടൈം ജോലിചെയ്ത് പണം സാമ്പാദിച്ചു.1955 ൽ എയർഫോഴ്‌സ്‌ പൈലറ്റ് സ്കൂളിൽ ട്രെയിനിങ്. 1956 ഫെബ്രുവരിയിൽ മിഗ് 15 പറത്താൻ പരിശീലനം ലഭിച്ചു.തുടർന്ന് രണ്ട് സീറ്റുള്ള വിമാനം സഹ പൈലറ്റുമൊത്ത് പറത്തിയെങ്കിലും സുരക്ഷിത ലാൻഡിങ്ങിൽ രണ്ടുതവണയും പരാജയപ്പെട്ടു. തുടർന്ന് ട്രൈനിങ്ങിൽ നിന്നും പുറത്തായി.

 

ഒരവസരത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ അംഗീകരിച്ചതിനെതുടർന്ന് കമ്മാണ്ടർ അവസരം കൊടുത്തു, യൂറി അത് മുതലാക്കി, വിജയകരമായി വിമാനം പറത്തുകയും ലാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഒറ്റയ്ക്ക് 1957 ൽ വിമാനം പറത്താൻ തുടങ്ങി. ആവർഷം നവംബർ അഞ്ചിന് ലെഫ്റ്റനെന്റ് റാങ്കിൽ സോവിയറ്റ് എയർ ഫോഴ്‌സിൽ സേവനം. അവിടുത്തെ സേവനകാലത്തിനിടെ ആകെ 166 മണിക്കൂർ 47 മിനുട്ട് സമയം വിമാനം പറത്തുകയുണ്ടായി. ഇതിനിടെ വാലെന്റന ഗോര്യചേവ്നെ വിവാഹം കഴിച്ചു.1959 ജൂലൈ 7 ന് മില്ലിറ്ററി പൈലറ്റ് ആയി. തുടർന്ന് നവംബർ 6 ന് സീനിയർ ലെഫ്റ്റനന്റ് ആയി സ്ഥാനക്കയറ്റം കിട്ടി.മിഗ് 15 UTI വിമാനം പരത്തവെ തകർന്നുവീണ് ഫ്ലൈറ്റ് ഇൻസ്‌ട്രക്ടർ വളാടിമീർ സെർയോഗിനുമൊപ്പം 1968 മാർച്ച്‌ 27 ന് കൊല്ലപ്പെട്ടു. അപകടമരണത്തെപ്പറ്റി 3 തവണ അന്വേഷണം നടന്നുവെങ്കിലും വ്യക്തമായ ഫലമുണ്ടായില്ല. വെറും 34 വർഷം മാത്രം ജീവിച്ച സാഹസികനും, പിന്നെയും ഒരുപാട് കാലം ജീവിച്ച് ധാരാളം സംഭാവനകൾ രാജ്യത്തിന് നൽകാൻ കഴിയുമായിരുന്ന യൂറി ഗഗാരിൻ എന്ന ചരിത്രം സൃഷ്‌ടിച്ച അത്ഭുതമനുഷ്യൻ അകാലത്തിൽ, നീലവിഹായസ്സിനപ്പുറം മറഞ്ഞു.

 

അദ്ദേഹം ഡെപ്യൂട്ടി ട്രെയിനിങ് ഡയറക്ടർ ആയിരുന്ന കോസ്മോനെറ് ട്രെയിനിങ് സെന്റർ പിന്നീട് യൂറിയുടെ പേരിൽ അറിയപ്പെട്ടു എന്നത് സോവിയറ്റ് യൂണിയൻ അദ്ദേഹത്തിന് നൽകിയ ആദരവുകളിൽ ഒന്നുമാത്രം.1962 ൽ സോവിയറ്റ് യൂണിയൻ ഡെപ്യൂട്ടി എന്ന പദവിയിൽ അദ്ദേഹം എത്തിച്ചേർന്നിരുന്നു. വോസ്റ്റോൾ 1 മാത്രമാണ് യൂറിയുടെ ബഹിരാകാശ വിമാനം. പിന്നീട് സെയുസ് 1 മിഷനിൽ സേവനം നൽകി, ഇത് പിന്നീട് പൊട്ടിതകർന്നു എന്നത് ചരിത്രം. അദ്ദേഹത്തിന്റെ കൂട്ടുകാരൻ ഉൾപ്പെടെ ചിലർ ഈ അപകടത്തിൽ മരിച്ചതോടെ മറ്റ് ഫ്ലൈറ്റുകൾ അദ്ദേഹത്തിന് അധികൃതർ നൽകാതെയായി. എയർഫോഴ്‌സ്‌ എഞ്ചിനീയറിംഗ് അക്കാഡമിയിലെ പരിശീലനശേഷം സ്ഥിരം പൈലറ്റ് ആയി അവസരം കിട്ടുകയും, മിഗ് 15 പറത്തുകയും ചെയ്തു. പക്ഷെ, അത് പിന്നീട് പൊട്ടിത്തകരുകയുണ്ടായി. ഈ സംഭവത്തിന്‌ 5 ആഴ്ചയ്ക്ക് ശേഷമാണ് യൂറിയുടെ മരണം.

 

ബഹിരാകാശമെന്ന അത്ഭുത പ്രപഞ്ചം മാനവന് മുന്നിൽ മലർക്കേ തുറക്കാൻ ഇടാനൽകിയ ചരിത്രസംഭവത്തിലെ വീരനായകനെ ഏറെ അഭിമാനത്തോടെ ഓർമയിൽ നിലനിർത്താം. ബഹിരാകാശ പ്രതിഭാസങ്ങളിലേക്കുള്ള പര്യവേഷണം ലോക നന്മയ്ക്കായി തുടരാൻ ഈ മഹാവിജയത്തിന്റെ ഓർമപ്പെടുത്തൽ പ്രേരകമാകട്ടെ. വീരനായകന് അഭിവാദ്യങ്ങൾ ………

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.