ആശയവിനിമയലോകത്ത് സൂക്ഷിച്ച്, ആരോഗ്യകാര്യത്തിൽ കരുതലോടെ

 

ആശയവിനിമയലോകത്ത് സൂക്ഷിച്ച്, ആരോഗ്യകാര്യത്തിൽ കരുതലോടെ

ഇന്നത്തെ ദിവസത്തിന് ചരിത്രത്തിൽ എടുത്തുപറയാവുന്ന പ്രധാനപ്പെട്ട രണ്ട് സവിശേഷതകൾ ഉണ്ട്, ഒന്ന് ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം, അടുത്തത് ലോക ഹൈപ്പർടെൻഷൻ ദിനം.
ആശയവിനിമയം നടത്തുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തുജാലങ്ങളുടെ മാത്രം പ്രത്യേകതയാണല്ലോ. മനുഷ്യൻ ഒഴികെയുള്ള മൃഗങ്ങൾക്കും അവരുടേതായ രീതികളുണ്ട്. അകലത്ത് ആയിപ്പോയവർ കത്തിലൂടെയും മറ്റും ആശയവിനിമയം നടത്തിവന്ന ഒരു കാലമുണ്ടായിരുന്നു. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ടെലഗ്രാമിലൂടെ സന്ദേശങ്ങൾ കൈമാറപ്പെട്ടു. ഇപ്പോൾ കാലം അപ്പാടെ മാറിയിരിക്കുന്നു. ഇന്റർനെറ്റിന്റെ അത്യാധുനിക സൗകര്യങ്ങൾ അവയുടെ വിശാല ലോകം തുറന്നിട്ടിരിക്കുന്നു. വിരൽത്തുമ്പിൽ എന്തും കിട്ടുന്ന അവസ്ഥയിൽ, സന്ദേശങ്ങൾ ഏതുരൂപത്തിലും നിമിഷങ്ങൾക്കുള്ളിൽ എത്തേണ്ടിടത്ത് എത്തുന്ന നിലയിലേക്ക് കാര്യങ്ങൾ പുരോഗതി പ്രാപിച്ചു.ഇന്നത്തെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന പഴയ കാലം ഒന്നാലോചിച്ചുനോക്കൂ. ആശയവിനിമയത്തിനുള്ള ആധുനിക സാങ്കേതിക മാർഗങ്ങൾ സമ്മാനിച്ച ശാസ്ത്രലോകത്തിന് മനുഷ്യകുലം ഒരുപാട് കടപ്പെട്ടിരിക്കുന്നു.

 

 

എന്താണ് ടെലികമ്യൂണിക്കേഷൻ ?
കേബിൾ, ടെലഗ്രാഫ് തുടങ്ങിയ സങ്കേതങ്ങളിലൂടെ നിശ്ചിത ദൂരത്തിൽ വിവരങ്ങൾ അയക്കുന്നതിനെയാണ് ടെലി കമ്മ്യൂണിക്കേഷൻ എന്ന് പറയുന്നത്. സിഗ്നലുകൾ, വാക്കുകൾ, ചിത്രങ്ങൾ, സന്ദേശങ്ങൾ, എഴുത്തുകൾ, ശബ്ദങ്ങൾ തുടങ്ങിയ രൂപങ്ങളിൽ അയക്കുന്ന സംവിധാനം. ആശയവിനിമയം എന്ന സാകേതികതയെ കുറിച്ച് ബോധവൽക്കരണം ലക്ഷ്യമാക്കിയാണ് ഇങ്ങനൊരു ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്. ലോകത്തിന്റെ ഏത് കോണിൽ നിന്നും എങ്ങോട്ടും നടത്താവുന്ന ഇത്തരം കൈമാറ്റങ്ങൾ എങ്ങനെ സാധ്യമാകുന്നു എന്നുള്ള ചിന്ത ഉണർത്താനും ദിനാചരണം ലക്ഷ്യം വക്കുന്നു. ഈ രംഗത്ത് കാലാകാലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ, ഇന്റർനെറ്റിന്റെ അനന്തമായ സാധ്യതകൾ തുടങ്ങിയ കാര്യങ്ങളും ചിന്തനീയമാണ്.

 

ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ (ITU ) രൂപീകൃതമായ ദിനം(1865 മേയ് 17)ഓർത്തുകൊണ്ട് 1969 മേയ് 17 ന് ആദ്യം ദിനാചരണം നടത്തി.1965 മേയ് 17 ന് ആദ്യ ഇന്റർനാഷണൽ ടെലഗ്രാഫ് കൺവെൻഷൻ പാരീസിൽ ഒപ്പിട്ടിരുന്നു.ഇതിന്റെ വാർഷിക അനുസ്മരണദിനം കൂടിയാണ് ഇന്ന്.ഐക്യരാഷ്ട്ര സംഘടനക്ക് ഈ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് ദിനാചരണം ശ്രദ്ധ ക്ഷണിക്കുന്നു.

 

“പ്രായമേറിയ ആളുകൾക്ക് ഡിജിറ്റൽ സാങ്കേതികത, അവരുടെ ആരോഗ്യം.’ എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. ആശയവിനിമയ രംഗത്തെ സൗകര്യങ്ങൾ ആരോഗ്യപൂർണമായ വിധത്തിൽ പ്രയോജനപ്പെടുത്തുന്നത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയാണ് ദിനാചരണപരിപാടികൾ. ഇന്റർനെറ്റ്‌, മറ്റ് ആശയവിനിമയ സാങ്കേധങ്ങളൊക്കെ ഉപയോഗിക്കുമ്പോൾ ശാരീരിക മാനസിക ആരോഗ്യം സുപ്രധാനമാണെന്നും ദിനം ഓർമിപ്പിക്കുന്നു.തുർക്കിയിലെ അന്റാലിയയിൽ നടന്ന അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ കോൺഫറൻസിലാണ് ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്.

 

ഇന്റർനെറ്റ്‌ ഇല്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല അതേസമയം . ആരോഗ്യപൂർണമായ ഉപയോഗം നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. എന്തും കിട്ടുന്ന ഇടമാണ് ഇന്റർനെറ്റിന്റേത്. ടെലി കമ്മ്യൂണിക്കേഷന്റെ ആധുനിക മുഖമായ ഇന്റർനെറ്റ്‌ ഒരുപാട് മാറ്റങ്ങൾക്ക് ദിനേന വിധേയമായിക്കൊണ്ടിക്കുന്നു. കയ്യിൽനിന്നും പോയ കല്ലുപോലെ, നാവിൽ നിന്ന് വീണ വാക്കുകൾ പോലെ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ഈ സാങ്കേതിക ലോകത്ത് പക്വതയോടെ പെരുമാറാനും, ദുരുപയോഗിക്കാതിരിക്കാനും, ഈ സംവിധാനങ്ങൾ നന്മകൾക്കായി വേണ്ടവിധം പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ദിനാചരണം ഓർമിപ്പിക്കുന്നു.

 

 

ലോക ഹൈപ്പർടെൻഷൻ ദിനം കൂടിയാണ് ഇന്ന് എന്ന് പറഞ്ഞുവല്ലോ, ലോക ഹൈപ്പർടെൻഷൻ ലീഗ് ആണ് സംഘാടകർ. നിശബ്ദ കൊലയാളിയായ രക്താതീസമ്മർദ്ദമെന്ന അവസ്ഥയെപ്പറ്റി ബോധവൽക്കരണവും, ഇതിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ഓര്മപ്പെടുത്തലായാണ് ഈദിനം ആചരിക്കുന്നത്. നാഷണൽ ഹൈപ്പർടെൻഷൻ സൊസൈറ്റി ആൻഡ് ലീഗ് എന്ന പേരിൽ 85 രാജ്യങ്ങളിലുള്ള പ്രസ്ഥാനത്തിന്റെ നേതൃ സംഘടനയാണ് ലോക ഹൈപ്പർടെൻഷൻ ലീഗ്.

 

ഹൈപ്പർ ടെൻഷൻ രോഹികളിൽ ഈ രോഗാവസ്ഥയെപ്പറ്റി കൃത്യമായ അറിവില്ല എന്നത് ഒരു പരിധി വരെ ശരിയാണ്. 2005 മേയ് 14 ന് ആദ്യം ആചരിച്ചു,അന്ന് 24 രാജ്യങ്ങളാണ് പങ്കെടുത്തത്. പിന്നീട് മേയ് 17 ലേക്ക് മാറ്റി. 2006 മുതൽ ഈദിനം മേയ് 17 ൻ എല്ലാവർഷവും ആചരിച്ചുവരുന്നു. നോർമൽ രക്തസമ്മർദ്ദം 140/90 mmhg ക്ക് താഴെയും , ഗുരുതരമായ വൃക്കരോഗങ്ങളോ പ്രമേഹമോ ഉള്ളവർക്ക് 130/80 mmhg ക്ക് താഴെയും നിൽക്കണമെന്ന് ഡോക്ടർമാർ നിഷ്കർഷിക്കുന്നു.രക്താതി സമ്മർദ്ധമനുഭവിക്കുന്ന 1.13 ബില്യൺ രോഗികൾ ലോകത്തുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ അഞ്ചിൽ ഒരാൾ എന്ന കണക്കിന് നിയന്ത്രിച്ചുപോകാൻ കഴിയുന്നുണ്ട്, മറ്റുള്ളവർ ഗുരുതര പ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരാണ്. പ്രായമേറിയവരിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ, ഇന്ന് എത്തുപ്രായക്കാർക്കും പിടിപെടുമെന്ന സ്ഥിതിയാണുള്ളത്.

 

രക്താതീസമ്മർദ്ദമെന്ന രോഗാവസ്ഥയുടെ മുന്നറിയിപ്പായി വിദഗ്‌ദ്ധർ പറയുന്ന ലക്ഷണങ്ങൾ മൂക്കിലൂടെ രക്തസ്രാവം, ശക്തമായ തലവേദന, കൃത്യമായി കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത സ്ഥിതി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, കാഴ്ച്ക്ക് മങ്ങൽ, നെഞ്ചുവേദന ശരീരമാസകലം പെരുപ്പ് എന്നിവയാണ്. നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയമാഘാതം, പക്ഷാഘാതം എന്നിവ സംഭവിക്കാം.രക്താതീസമ്മർദ്ദം നിസ്സാരമായി കാണരുത്, രക്തസമ്മർദ്ദം കൂടുന്നത് ഹൃദയത്തിലെ രക്തക്കുഴലുകളുടെ ഇലാസ്തികത നശിപ്പിക്കും, ഇത് രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് തടസ്സപ്പെടുത്തും, രക്ത ധമനികളിലൂണ്ടാകുന്ന മർദ്ദം അമിതമാകുന്ന അവസ്ഥയാണ് ഹൈപ്പർ ടെൻഷൻ അഥവാ രക്താതീസമ്മർദ്ദം. പ്രമേഹം, മദ്യപാനം, പുകവലി, അമിത മാനസിക സമ്മർദ്ദം അനാരോഗ്യപരമായ ഭക്ഷണരീതികൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.പഴങ്ങൾ പച്ചക്കറികൾ കൂടുതലായി കഴിക്കുക, എണ്ണ, ഉപ്പ്, പഞ്ചസാര കുറക്കുക, ദിവസം അരമണിക്കൂരെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം കുറക്കുക എന്നീ കാര്യങ്ങൾ അനുവർത്തിക്കുന്നത് നല്ലതാണ്.

 

ഹൈപ്പർ ടെൻഷൻ രണ്ടു തരമാണ്, പ്രൈമറി, സെക്കന്ററി എന്നിങ്ങനെ. മറ്റ് അസുഖങ്ങൾ ഒന്നുമില്ലാതെ പിടിപെടുന്നതാണ് പ്രൈമറി, മറ്റ് അസുഖങ്ങളുടെ ഭാഗമായി വരുന്നത് സെക്കന്ററി.വൃക്കാരോഗങ്ങൾ, ട്യൂമർ തുടങ്ങിയ ഗുരുതര രോഗങ്ങളുടെ ഭാഗമായി പിടിപെടുന്നത് ആണ് സെക്കന്ററി ഹൈപ്പർ ടെൻഷൻ. ഉയർന്ന രക്തസമ്മർദ്ദം സാധാരണ നിലയിൽ ലക്ഷണങ്ങൾ കാണിക്കില്ല, ദീർഘകാലമായി നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സ്ട്രോക്, കോറോണറി ആർട്ടറി ഡിസ്‌സ്, ഹൃദയാഘാതം, കാഴ്ചക്കുറവ്, വൃക്കരോഗങ്ങൾ, ഡിമെൻഷ്യ തുടങ്ങിവ കണ്ടേക്കാം. സിസ്‌റ്റോളിക് രക്തസമ്മർദ്ദം 158 mmhg യും ഒരു ഡയസ്റ്റോളിക് രക്തസമ്മർദ്ദം 99 mmhg യുമാണ് ഹൈപ്പർ ടെൻഷൻ ഉള്ളവരിൽ കാണിക്കുക .സാധാരണ നില 130//80mmhg ആണ്., ഇത് 140/90 ന് പുറത്തായാൽ ഉയർന്ന ബി പി ആണെന്ന് പറയാം. നാം ഒരുപാട് സൂക്ഷിച്ച് വേണം ജീവിതം മുന്നോട്ടുനേക്കാൻ എന്ന് ഈ ദിനാചരണം ഓർമിപ്പിക്കുന്നു.ൾ സൂക്ഷ്മതയോടെ ജീവിക്കുക, ലക്ഷണങ്ങൾ തള്ളിക്കളയരുത്, അകാല മരണം ഇഴിവാക്കാൻ ഇതൊക്ക അനുപെഷനീയമത്രേ.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.