ചേർത്തുനിർത്താം ഇവരെയും

world autism day and head of puzzle pieces vector illustration design

ചേർത്തുനിർത്താം ഇവരെയും

ഓട്ടിസം……..

കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രത്യേകതരം രോഗാവസ്ഥ,
ഈ പദം ആംഗലേയമാണ്, Autos എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇതുണ്ടായത്, അർത്ഥം Self ( സ്വയം ). ഈ രോഗത്തിന്റെ പേര് ആദ്യം കണ്ടെത്തിയത് 1943 ൽ മനോരോഗവിദഗ്ദ്ധനായ Leo Connor ആണ്. ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി പുതിയ പഠനങ്ങൾ വെളിവാക്കുന്നു. ആയിരത്തിൽ 2 പേരിൽ രോഗാവസ്ഥ കാണപ്പെടുന്നു എന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ലോകത്ത് ഒരുപാട് കുട്ടികളെ ബാധിക്കുന്ന ഓട്ടിസം എന്ന അവസ്ഥ ഏറെ ചർച്ചചെയ്യപ്പെടുന്ന ദിവസസമാണിന്ന്……

ഏപ്രിൽ 2, ലോക ഓട്ടിസ ബോധവൽക്കരണദിനം

ഓട്ടിസത്തെക്കുറിച്ചുള്ള ബോധവൽക്കരണം എല്ലാവർക്കും നൽകാനും, ഇതുസംബന്ധമായ ശരിയായ അറിവ് ലഭ്യമാക്കാനും ഉദ്ദേശിച്ച് വിവിധ പരിപാടികൾ നടത്തപ്പെടുന്ന ദിവസം.
ദിനാചരണത്തിനുള്ള അംഗീകാരം ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയത്തിലൂടെ പാസ്സാക്കി .2007 നവംബർ 1 നാണ് പ്രമേയം ചർച്ചക്ക് വന്നത്, ആശയം മുന്നോട്ടു വച്ചത് ഖത്തറിൽ നിന്നുള്ള യു എൻ പ്രതിനിധി മോസാഹ് ബിൻത് നാസർ അൽ മിസ്സ്നേഡ്. വോട്ടിടാതെ തന്നെ പൊതുസഭ അംഗീകരിച്ചു,2007 ഡിസംബർ 18 ന് നിലവിൽ വന്നു. യു എൻ അംഗരാജ്യങ്ങൾ, വിവിധ എൻ ജി ഓകൾ, സ്വകാര്യ മേഖലകളിലെ സംരംഭങ്ങൾ ഒക്കെ ചേർന്ന് ഈദിവസം പലതരത്തിലുള്ള പരിപാടികളും മറ്റും നടത്തണമെന്ന് നിർദേശിക്കപ്പെട്ടു. ഒപ്പം യു എൻ സെക്രട്ടറി ജനറലിന്റെ സന്ദേശവും ആഗോളാടിസ്ഥാനത്തിൽ പ്രചരിപ്പിക്കപ്പെടും.

ഈവർഷത്തെ വിഷയം…….
“Inclusive Quality Education For All ” എന്നതാണ്. വേർതിരിവുകളില്ലാതെ എല്ലാവർക്കും ഗുണകരമായ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള യത്നം ഈ വർഷം ലോകത്ത് നടക്കും.
ഓട്ടിസം ഒരിനമല്ല ഉള്ളത്, അത് പലതരമാണ് അഥവാ Autism Spectrum Disorder (ASD )എന്ന് പറയാം.
വ്യത്യസ്തമായ ധാരാളം അവസ്ഥകൾ ഒന്നിച്ച് ചേരുന്നുണ്ട് ഇവിടെ, അതിൽ പലതരം വെല്ലുവിളികൾ ഉണ്ട്, ആവർത്തനസ്വഭാവങ്ങൾ ഉണ്ട്, സംസാരത്തിലും ആശയവിനിമയത്തിലും പ്രശ്നങ്ങളുണ്ട്. കാരണങ്ങളും പലതാണ്, ജനിതകപരം,പാരിസ്ഥിതീക ഘടകങ്ങൾ എന്നിങ്ങനെ….. ജനിതക കാരണങ്ങളിലൊന്ന് ഗർഭാവസ്ഥയിൽ അമ്മയ്ക്ക് പിടിപെടുന്ന ചില അസുഖങ്ങൾ ആണ്. ഓട്ടിസമുള്ള കുട്ടിയുള്ള മാതാപിതാക്കളുടെ അടുത്ത കുഞ്ഞിന് ബാധിക്കാനുള്ള സാധ്യത 35% ആണ്. പരിസ്ഥിതി ഘടകങ്ങളുടെ കൂട്ടത്തിൽ പറയാവുന്നവ, വൈറൽ അണുബാധ, വായു മലിനീകരണം, തുടങ്ങിയവയാണ്.

ഗർഭകാലത്ത് പിടിപെടുന്ന പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി, മദ്യ മയക്കുമരുന്നുപയോഗം, പ്രായമേറിക്കഴിഞ്ഞുള്ള ഗർഭധാരണം, അകാലജനനം (26 ആഴ്ച്ചക്ക് മുമ്പ് ) എന്നിവയും കാരണമാകും.ചിലതരം ലോഹങ്ങളും( മെർകുറി )കീടനാശിനികളും ശരീരത്തിൽ എത്തിപ്പെട്ടാൽ തലച്ചോറിൽ അത് മാറ്റങ്ങളുണ്ടാക്കും, ഈ രോഗത്തിന് അതിടയാക്കാം.
ചിലപ്പോൾ ഔഷധങ്ങളോ വാക്സിനുകളോ, ചിലതരം ആഹാരങ്ങളോ ( കടൽ വിഭവങ്ങൾ ), ഒക്കെ കാരണമാവാം. പുകവലിക്കുന്ന മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളിലും സാധ്യത വളരെ അധികമാണ്. ഗർഭകാലത്ത് മസ്‌തിഷ്കവികാസത്തിൽ സംഭവിക്കുന്ന ന്യൂനതകൾ ഓട്ടിസം ബാധിക്കാനുള്ള മുഖ്യകാരണമാണ്.

മസ്‌തിഷ്കത്തിന്റെ വളർച്ചയിൽ നേരിടുന്ന വൈകല്യങ്ങൾ കാരണമാകുന്ന ഓട്ടിസം എന്ന ASD 1 മുതൽ 2% വരെ കുട്ടികളിലാണ് കണ്ടുവരുന്നത്. സെറിബ്രൽ പാൾസി രോഗമുള്ള കുട്ടികളിൽ 7% പേരിൽ ഓട്ടീസം ബാധിച്ചേക്കാം. വ്യത്യസ്തമായ കഴിവുകളും അതേസമയം വെല്ലുവിളികളും ഇവർക്കുണ്ട്. ചിലർക്ക് ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടതുണ്ട്, ചിലർക്ക് അത് അത്ര വേണ്ടിവരില്ല. ചിലർ തീർത്തും സ്വാതന്ത്രരായി കഴിയാൻ ആഗ്രഹിക്കും. ഉറക്കമില്ലായ്മയും ദഹനസംബന്ധമായ പ്രശ്നങ്ങളും ചിലരിൽ കണ്ടേക്കാം. അമിത ആകാംക്ഷ, ഉൽക്കണ്o, വിഷാദം ഒക്കെ കണ്ടേക്കാം.2=3 വയസ്സിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ചിലപ്പോൾ 18 മാസത്തിനുള്ളിൽ തിരിച്ചറിയാനാവും.

പ്രധാന ലക്ഷണങ്ങളിലൊന്ന് ഒറ്റയ്ക്കിരിക്കാനുള്ള ആഗ്രഹം എന്നതാണ്. സ്വന്തം ലോകത്ത് വിഹരിക്കുന്നതാണ് ഇഷ്ടം. ആരോടും അടുപ്പം കാട്ടില്ല, ചിരിക്കില്ല, എടുക്കാൻ വേണ്ടി കൈനീട്ടില്ല, സംസാരം ശ്രദ്ധിക്കില്ല, മാതാപിതാക്കൾ അടുത്തില്ലെങ്കിൽ പേടിയില്ല, കുട്ടികളുമായി കളികളിൽ ഏർപ്പെടില്ല. ഉച്ചാരണത്തിൽ വ്യക്തതയില്ലാത്ത ശബ്ദങ്ങളുണ്ടാക്കും. ചിലർക്ക് അമിത പ്രാവീണ്യമുണ്ടാവും, ഓർമശക്തിയും. എന്നും ഒരേപോലെ കാര്യങ്ങൾ ചെയ്യാൻ താല്പര്യം, അതിൽ വ്യതിയാനം ഉണ്ടായാൽ ദേഷ്യം, കാരണമില്ലാതെ ചിരിയും കരച്ചിലും, വാശി, കോപം, സ്വന്തമായി മുറിവേൽപ്പിക്കുക, വേദന സഹിക്കാനുള്ള ശേഷിക്കൂടുതൽ,
മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും പൊരുത്തപ്പെടാനും കഴിയാത്ത അവസ്ഥ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇക്കൂട്ടരെപ്പറ്റി പറയാനുണ്ട്. സാമൂഹിക ഇടപെടൽ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി,ആശയവിനിമയത്തിനുള്ള കഴിവ് എന്നീ ധർമങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളെ ബാധിക്കുന്നതാണ് ഓട്ടിസത്തിന്റെ(ASD) പ്രധാന കാരണം.പെൺകുട്ടികളെക്കാൾ ഓട്ടീസം വരാനുള്ള സാധ്യത ആൺകുട്ടികളിൽ അഞ്ചിരട്ടിയാണ് എന്ന് വിദഗ്‌ദ്ധർ പറയുന്നു. Hellar Syndrome ( സാധാരണ ശിശുക്കളെപ്പോലെ ജനനം, വളരുന്തോറും ശേഷികൾ കുറഞ്ഞുവരുന്ന സ്ഥിതി ), ശൈശവ ഓട്ടീസം ( ശൈശവത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകുക,15-18 മാസം വരെ ചിലരിൽ കുഴപ്പമില്ല, ശേഷം വളർച്ച കുറയും ),

Asperger Syndrome ( സാമൂഹികമായ കഴിവുകൾ വികസിക്കുന്നതിൽ മന്ദത ) എന്നിങ്ങനെ പലതരമാണ് ഓട്ടീസം അവസ്ഥകൾ. പ്രധാന ലക്ഷണങ്ങളിലൊന്ന് ഒറ്റയ്ക്കിരിക്കാനുള്ള ആഗ്രഹം എന്നതാണ്. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും പൊരുത്തപ്പെടാനും കഴിയാത്ത അവസ്ഥ. ഓട്ടിസം പിടിപെട്ട കുട്ടികൾക്ക് സാധാരണ പോലെ കാഴ്ചശേഷി ഉണ്ടാവും. ലൈംഗിക ശേഷിയും ഗർഭധാരണ പ്രസവശേഷിയും ഉണ്ടാവും.

ഇത്തരം ചില കുട്ടികളാവട്ടെ ചില കാര്യങ്ങളിൽ അതിബുദ്ധിമാന്മാരും കൂടുതൽ കഴിവുള്ളവരുമായയിരിക്കും, ഉദാഹരണം…. സംഗീതം, കല, ഗണിതം തുടങ്ങിയവയിൽ.
ഈ രോഗാവസ്ഥക്ക് മരുന്നുകൊണ്ടുള്ള ചികിത്സ ഇല്ലെന്നുതന്നെ പറയാം. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഈരോഗം മൂലം അവതാളത്തിലാവുന്നത്. ഇത് അനുയോജ്യവും സൗഹൃദപരവും ആയ അന്തരീക്ഷം സൃഷ്ടിച്ച്, നിരന്തര പരിശീലനത്തിലൂടെ വഴക്കിയെടുക്കുക എന്നതാണ് പ്രധാനം. കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുകയും വേണം. ചിത്രരചന, സംഗീതം, ചെസ്സ്, കമ്പ്യൂട്ടർ പഠനം ഇതിലൊക്കെ അസാമാന്യ ശേഷിയുള്ളവരുണ്ടാവും, അവർക്ക് പരമാവധി അവസരങ്ങൾ ലഭ്യമാക്കണം.അനുബന്ധപ്രശ്നങ്ങളായ ആക്രമണവാസന,ബഹളം, ഉറക്കക്കുറവ്, അപസ്മാരം തുടങ്ങിയ അവസ്ഥകൾക്ക് മരുന്ന് വേണ്ടിവരും. ചേർത്തുനിർത്താം ഈ കുഞ്ഞുങ്ങളെയും മറ്റുള്ള കുട്ടികൾക്കൊപ്പം. ഈ ദിനാചരണം ഇവരെ അറിയാനുള്ളതാവട്ടെ,…..

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.