ഒരു അതിവിശിഷ്ടബഹുമതിയുടെ ഓർമദിനത്തിൽ

ഒരു അതിവിശിഷ്ടബഹുമതിയുടെ ഓർമദിനത്തിൽ

 

1874 നവംബർ 30 ന് ഇംഗ്ലണ്ടിലെ ബ്ലെൻഹിം കൊട്ടാരത്തിന്റെ സമ്പന്നതയിൽ പിറന്നവൻ.
അമേരിക്കൻ അതിസമ്പന്ന വനിത ജെന്നി ജോറൊമേ മാതാവ്. ലോർഡ് രാൻഡോൾഫ് ചർച്ചിൽ പിതാവ്. ഇവരുടെ രണ്ടുമക്കളിൽ രണ്ടാമൻ. 1900 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.(1964 വരെ MP,1922, 1924 വർഷങ്ങൾ ഒഴികെ ) ആദ്യ Lord of Admiralty. ബ്രിട്ടന്റെ പ്രധാന മന്ത്രി.(രണ്ടാം ലോകമഹായുദ്ധ കാലം ),കൂടാതെ 1951-55 കാലത്തും പ്രധാന മന്ത്രി സ്ഥാനത്ത്. യുദ്ധകാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി. 1953 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. സൈനികതലത്തിൽ കോർനെറ്റ്, ലെഫ്റ്റനെന്റ്, ക്യാപ്റ്റൻ, മേജർ, ലെഫ്. കേണൽ, എയർ കമഡോർ തുടങ്ങിയ വിവിധ യൂണിറ്റുകളിലെ സ്ഥാനങ്ങൾ. മിടുമിടുക്കനായ യുദ്ധനായകൻ. എഴുത്തുകാരൻ, വാഗ്മി,ചരിത്രകാരൻ, സാമ്പത്തിക കാര്യ വിദഗ്ദ്ധൻ.

 

കൺസർവേറ്റീവ് പാർട്ടിയെ 1940 മുതൽ 1955 വരെ നയിച്ചു. 1904 മുതൽ 1924 വരെ ലിബറൽ പാർട്ടി നായകത്വം. അതീവ ധൈര്യശാലിയായ സൈനികൻ, വ്യോമയാന,കോളനി കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി. ആഭ്യന്തര സെക്രട്ടറി, 5 തവണയായി വിവിധ മണ്ഡലങ്ങളിൽ നിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ച മികച്ച രാഷ്ട്രീയക്കാരൻ. പഠനകാലത്ത് ഒട്ടും മിടുക്കനല്ലാത്തകുട്ടി ആയിരുന്നു അവൻ. അധ്യാപകർ അവനെ വിളിച്ചത് ‘സമയക്ലിപ്തതയില്ലാത്തവൻ, ശ്രദ്ധയില്ലാത്തവൻ ‘ എന്നൊക്കെയായിരുന്നു. മുതിർന്നപ്പോൾ ചീത്തപ്പേര് അവൻ തിരുത്തി, സ്കൂൾ മാഗസിനുകളിൽ കവിതകൾ എഴുതിത്തുടങ്ങി.
പിതാവിന്റെ പ്രേരണയാൽ റോയൽ മിലിട്ടറി അക്കാഡമിയിൽ ചേർന്നു പരിശീലനം നേടി, ,20 വയസ്സിൽ ബിരുദം കരസ്ഥമാക്കി. സ്പാനീഷ് ഓർഡർ ഓഫ് മിലിറ്ററി മെറിറ്റ് കിട്ടി. 5 പുസ്തകങ്ങൾ എഴുതി.നുമോണിയ ബാധിച്ച്, പിന്നീട് ഹൃദയാഘാതത്താൽ 9 ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞശേഷം 90 ആം വയസ്സിൽ അന്തരിച്ചു.

 

വിശേഷണങ്ങൾ ഇനിയും ഏറെയുണ്ട് പറയാൻ, ഇത്രയും വായിച്ചതിനുള്ളിൽ ഈ അതിപ്രഗത്ഭനായ വ്യക്തിയെ ഉറപ്പായും നിങ്ങൾക്ക് പിടികിട്ടിക്കാണും. സർ വിൻസ്റ്റൺ ലിയണാർഡ് സ്പെൻസർ ചർച്ചിൽ എന്ന വിൻസ്റ്റൺ ചർച്ചിൽ ആണ് ഇപ്പറഞ്ഞ വിശേഷണങ്ങളുടെ ഉടമ.

 

ഇന്നത്തെ ദിവസം ഈ പ്രശസ്ത വ്യക്തിത്വത്തെ ചേർത്തുപറയാൻ മുഖ്യമായ കാരണമുണ്ട്, അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ബഹുമതിയായി നൽകപ്പെട്ട ദിവസമാണിന്ന്, ഏപ്രിൽ 9.
1963 ഇതേ ദിവസമാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ് കേന്നഡി ബ്രിട്ടീഷുകാരനായ വിൻസ്റ്റൺ ചർച്ചിലിന് അപൂർവ ബഹുമതി സമ്മാനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ നയിച്ചതിന്റെ പേരിലാണ് അദ്ദേഹം ഏറെ അറിയപ്പെട്ടത്.1963 ൽ അമേരിക്കയുടെ ബഹുമാനിതപൗരനെന്ന പുരസ്കാരം സമ്മാനിക്കപ്പെട്ട നിമിഷത്തിന്റെ ഓർമയ്ക്ക് വേണ്ടിയാണ് ഇന്നത്തെ ദിനാചരണം. പുരസ്കാരസമർപ്പണ ചടങ്ങിൽ അദ്ദേഹത്തിന് അനാരോഗ്യം കാരണം പങ്കെടുക്കാനായില്ല. മകനും കൊച്ചുമകനും പങ്കെടുത്തതും, കൊച്ചുമകൻ രാൻഡോൾഫ് സമ്മാനം സ്വീകരിക്കുന്നതും വീട്ടിലിരുന്ന് അദ്ദേഹം റിലേ ടെലികാസ്റ്റിലൂടെ കണ്ടു.ഈ പുരസ്‌കാരം നേടുന്ന ആദ്യ വിദേശിയാണ് അദ്ദേഹം.മാത്രമല്ല മറ്റ് 8 സ്റ്റേറ്റുകളിലും ഹോണററി പൗരനായി.

 

പൗരത്വം പാസ്പോർട്ട് പോലൊരു തിരിച്ചറിയൽ രേഖയായി സൂക്ഷിക്കാം, പാസ്സ്പോർട്ടിന്റെ ഉപയോഗം ഉണ്ടാവില്ല. അമേരിക്കയിൽ ജനിച്ചവർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ കിട്ടുകയുമില്ല എന്ന സവിശേഷതയുമുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സൈനികർക്ക് ആവേശം വാരിക്കോരി നൽകുന്നവയായിരുന്നു. ഒരു ഉദാഹരണം ഇതാ…
“I have nothing to offer, but Blood, Tools and sweat.” നൊബേൽ ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ ചർച്ചിലിനെ തേടിയെത്തി.

 

യു എസ്സിന്റെ ഈ ബഹുമതി മദർ തെരേസ(1996) ഉൾപ്പെടെ 8 പേർക്ക് ഇതുവരെ സമ്മാനിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന കാലഘട്ടത്തിൽ സ്വീകരിച്ചവർ രണ്ടുപേർ മാത്രം, ചർച്ചിലും മദർ തെരെസയും. മറ്റുള്ളവർക്ക് മരണാനന്തര ബഹുമതിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ വാക്കുകൾ കൂടി ശ്രദ്ധിക്കൂ… “Success is not final, failure is not fatal, it is the courage to continue that counts.”

 

വിജയപരാജയങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ട് നീങ്ങാൻ ആശംസകൾ നേരുന്നു .

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.