റിക്ടർ സ്കയിലിന്റെ ഉപജ്ഞാതാവിനെ അറിയുമ്പോൾ

 

റിക്ടർ സ്കയിലിന്റെ ഉപജ്ഞാതാവിനെ അറിയുമ്പോൾ

‘ചിലിയിൽ വൻ ഭൂചലനം : റിക്ടർ സ്കയിലിൽ 9.5 തീവ്രത രേഖപ്പെടുത്തി ‘  ഇത് 1960 മേയ് 22 ലെ പത്രവർത്തയുടെ തലക്കെട്ട് ആയിരുന്നിരിക്കണം,കാരണം ഇങ്ങനൊരു ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട് ചിലിയുടെ ചരിതത്തിൽ ! ഇരുപതാം നൂറ്റാണ്ടിലെ ലോകത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പം !! അതേസമയം, ഏറ്റവും നാശങ്ങൾ സൃഷ്‌ടിച്ച ഭൂചലനം അതിനും വളരെ മുൻപ്‌തന്നെ ലോകത്ത് സംഭവിച്ചു,1755 ൽ, പോർട്ടുഗൽ തലസ്ഥാനമായ ലിസ്ബണിൽ വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടായി.

 

ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പം 1556 ജനുവരി 23 ന് ചൈനയിലെ ഷെൻസിയിൽ ഉണ്ടായതായി ചരിത്രം, 830000 മനുഷ്യരാണ് അന്ന് മരണപ്പെട്ടത്. 1952 ൽ റഷ്യയിലെ കമ്ഛാഡ്ക യിൽ മരണം 15000, തീവ്രത 9.0. അടുത്തിടെ നടന്ന ഭൂകമ്പം (2011) ജപ്പാനിലെ ടോഹോക്കുവിൽ, മരിച്ചത് 15894 ആളുകൾ, തീവ്രത 9.1. ഭൂകമ്പങ്ങളുടെ കണക്കുപറഞ്ഞു ഭയപ്പെടുത്തിയതല്ല, തീവ്രത രേഖപ്പെടുത്തിയ റിക്ടർ സ്കയിലിനെ പ്പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയുന്നതിന്റെ മുന്നോടിയായി കണക്കുകൾ നിരത്തിയതാണ്. എന്തിനിപ്പോൾ റിക്ടർ സ്കയിലിനെ കുറിച്ച് പറയുന്നു എന്ന് ചോദിക്കാൻ വരട്ടെ… ഈ ഉപകാരണത്തിന്റെ പേര് ഒരു പ്രശസ്തനായ ഭൗമശാസ്ത്രഞ്ജന്റെ പേരിന്റെ അവസാന ഭാഗമാണ്… ഊർജ്ജതന്ത്രജ്ഞൻ കൂടിയായ ആ മഹാ പ്രതിഭയുടെ പേരാണ് ചാൾസ് ഫ്രാൻസിസ് റിക്ടർ. അദ്ദേഹമാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്,1935 ൽ. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്,

 

ഏപ്രിൽ 26,1900 ലാണ് റിക്ടർ മാനകത്തിന്റെ ഉപജ്ഞാതാവിന്റെ പിറവി, ഓഹായോയിൽ. ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഈ കണ്ടുപിടിത്തം നടത്തിയ മഹാപ്രതിഭയോടുള്ള ആദരസൂചകമായി എല്ലാവർഷവും ഏപ്രിൽ 26 ദേശീയ റിക്ടർ സ്കയിൽ ദിനമായി ആചരിച്ചുവരുന്നു. അമേരിക്കയിൽ ഈദിവസം ദേശീയ ഔദ്യോഗിക ആഘോഷദിനമാണ്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവർത്തിച്ചുവരവേ, സഹപ്രവർത്തകനായ ബെനോ ഗുട്ടൻബർഗുമായി ചേർന്നാണ് അദ്ദേഹം ഈ കണ്ടുപിടുത്തം നടത്തിയത്. കാലിഫോർണിയ സ്റ്റാൻഫോംഡ് യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയ ശേഷം കാർണഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായി, തുടർന്ന് അവിടെ ജോലി ചെയ്തു. ഭൂതരംഗങ്ങളെപ്പറ്റി പഠനത്തിൽ ഏർപ്പെട്ടു. ഇവയുടെ തീവ്രത അളക്കാനുള്ള ഉപകരണത്തിനുള്ള സാങ്കേതിക സംജ്ഞകൾ അദ്ദേഹം ഗുട്ടൻബർഗുമായി ചേർന്ന് തയ്യാറാക്കി. മുമ്പ്, കിയൂ വാദറ്റി എന്ന ശാസ്ത്രജ്ഞൻ നടത്തിയ നിരീക്ഷണങ്ങളെ അദ്ദേഹം ആശ്രയിച്ചു.

 

റിക്ടർ മാനകം ഭൂകമ്പതരംഗങ്ങളുടെ തീവ്രതയാണ് അളക്കുക,0 മുതൽ 10 വരെ രേഖപ്പെടുത്തിയ സ്കയിലിൽ. സ്കയിലിലെ ഓരോ അക്കവും സൂചിപ്പിക്കുന്ന സംഭവവും, ഇതിന്റെ തൊട്ടു മുമ്പിലുള്ള അക്കം രേഖപ്പെടുത്തിയതിനേക്കാൾ പത്തിരട്ടി ശക്തിയുള്ളതായിരിക്കും. ഇതിന് അർത്ഥം,4 തീവ്രതയുള്ള ഒരു ഭൂകമ്പം പത്തിരട്ടി ശക്തവും, ഏതാണ്ട് 32 ഇരട്ടി ഊർജ്ജം പുറന്തള്ളുന്നതുമായിരിക്കും(3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനേക്കാൾ). ഭൂചലനങ്ങളുടെ തീവ്രതയും ശക്തിയും കണക്കാക്കുന്ന ആധുനിക മാനകങ്ങൾ കണ്ടെത്തപ്പെട്ടപ്പോൾ റിക്ടർ സ്കയിൽ മാറ്റപ്പെടുകയുണ്ടായി. പക്ഷെ, ഭൂചലനങ്ങൾ സംഭവിക്കുമ്പോൾ ഇപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത് റിക്ടർ സ്കയിലിൽ രേഖപ്പെടുത്തിയ തീവ്രത എന്ന തരത്തിലാണ്. സത്യത്തിൽ,, ഭൂകമ്പതരംഗങ്ങൾ അളക്കുന്നതിന് ഉപയുക്തമാവും വിധം ആദ്യമായി ഒരു ഉപകരണം ഹാരി ഓ വുഡ് എന്ന ശാസ്ത്രജ്ഞൻ 1920 കളിൽ തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കൊപ്പം വികസിപ്പിച്ചെടുത്തിരുന്നു. ഈ ഉപകരണം പിൽക്കാലത്ത് അൻഡേഴ്സൺ സീസ്‌മോഗ്രാഫ് എന്ന പേരിലറിയപ്പെട്ടു.

 

റിക്ടറുടെ ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളുടെ തീവ്രത, ലോഗ രിതം തത്വം ഉപയോഗിച്ചാണ് കണക്കാക്കുന്നത്.പൂർണസംഖ്യയും ദശാoശ സംഖ്യയും ഉപയോഗിച്ചാണ് റിക്ടർ സ്കയിലിൽ രേഖപ്പെടുത്തുക. ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പ തരംഗങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ അവ അനുഭവപ്പെടാറില്ല. റിക്ടർ സ്കയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താനുമാവില്ല.
സ്കയിലിൽ 1.0 മുതൽ 2.9 വരെ തീവ്രത എന്നാൽ വളരെ കുറഞ്ഞ അളവാണ്, അനുഭവപ്പെടില്ല, 3.0 – 3.9 ആണെങ്കിൽ വളരെ ചെറിയ അളവിലും കുറച്ച് ആളുകൾക്ക് അനുഭവപ്പെടുകയും, നാഷനഷ്ടം ഉണ്ടാവുകയില്ല.4.0-4.9 ആണെങ്കിൽ ചെറിയ തോതിലുള്ളതും, എല്ലാർക്കും അനുഭവപ്പെടുന്നതും ചെറിയ രീതിയിൽ സാധനങ്ങൾക്ക് കെടുപാടുണ്ടാവുകയും ചെയ്യും.5.0-5.9 ആണെങ്കിൽ ഇടത്തരം, ദുർബല പ്രദേശങ്ങളിൽ നാശം.6.0-6.9 ശക്തം, ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ നാഷനഷ്ടം ഉണ്ടാവും.7.0-7.9 കഠിനം, വലിയ തോതിൽ നാശനഷ്ടങ്ങൾ, മരണം.8.0 ന് മുകളിൽ ആണെങ്കിൽ അതികഠിനം, ഗുരുതര നാശം, കൂടുതൽ മരണം.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.