ലോകത്തെ അതിശയിപ്പിച്ചവർ

ലോകത്തെ അതിശയിപ്പിച്ചവർ

തികച്ചും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ രണ്ട് മഹത് വ്യക്തികൾ അന്തരിച്ച ദിവസമാണ് ഇന്ന്… ഏപ്രിൽ 8. ഒരാൾ ലോകം കണ്ട ഏറ്റവും വലിയ ചിത്രകാരനും ശില്പിയും സ്റ്റേജ് ഡിസൈനറുമൊക്കെയായിരുന്ന സാക്ഷാൽ പാബ്ലോ പിക്കാസോ.
രണ്ടാമത്തെയാൾ ലോകത്തെ ഉരുക്കുവനിത എന്നറിയപ്പെടുന്ന, തുടർച്ചയായി മൂന്നുതവണ ബ്രിട്ടന്റെ പ്രധാന മന്ത്രിയായ മാർഗരറ്റ് താച്ചർ.

പിക്കാസോ ജനിച്ചത് 1881 ഒക്ടോബർ 24 നും താച്ചറുടെ ജനനം 1925 ഒക്ടോബർ 13 നുമായിരുന്നു. ഇരുവരുടെയും നിയോഗങ്ങളും പ്രവർത്തനമണ്ഡലവും തികച്ചും വ്യത്യസ്തമാണെങ്കിലും രണ്ടുപേരും ലോകത്തെ പലതരത്തിൽ വിസ്മയിപ്പിച്ചവരാണ്. പിക്കാസോയെ ക്കുറിച്ച് പറയുമ്പോൾ ഏറ്റവും അതിശയകരമായ ഒരു കാര്യം അദ്ദേഹത്തിന്റെ പൂർണമായ പേരാണ്… അതിങ്ങനെ പറയാം, Pablo Diego Jose Francisco de paula Juan Nepomuceno Crispin Crispiniano Maria Remedios de la Santisima Trinidar Ruiz Picasso, നാക്കുളുക്കും ഉറപ്പ് !! Analytical cubism, Cubism, Surrealism, Der Blue Reiter എന്നിങ്ങനെയുള്ള രചനാരീതികളാണ് പിക്കാസോ സ്വീകരിച്ചത്. 10 വയസ്സിൽ തന്നെ വരയോടുള്ള ഭ്രമം പിക്കാസോയിൽ മാതാപിതാക്കൾ ദർശിച്ചിരുന്നു.13 ആം വയസ്സിൽ പിതാവിന്റെ ശക്തമായ പിന്തുണയാൽ ആദ്യ ചിത്രപ്രദർശനം നടത്തി. പതിനാറാമത്തെ വയസ്സിൽ, മാഡ്രിഡിൽ നടന്ന എക്സിബിഷനിൽ കിട്ടിയ പെയിന്റിംഗ് അവാർഡ് ആണ് ആദ്യത്തെ അംഗീകാരം.

പ്രധാന സൃഷ്ടികളിൽ ചിലത്…Guernica(1937),Les demoiselles(1907),The weeping woman(1937),The Old Guitarist (1904),Le Rieve(1932),La Vie(1903),Girl before a mirror(1932) എന്നിവയാണ്. പിക്കാസോയുടെ ജീവിതം 91 വർഷക്കാലത്തോളം വിശാലമായ ഒരു കാൻവാസിലെ അതിമനോഹരമായ ചിത്രം പോലെ തെളിയും നമ്മൾ അദ്ദേഹത്തിലേക്ക് ഇറങ്ങിചെല്ലുമ്പോൾ. മഹാനായ ആ അതുല്യ പ്രതിഭയുടെ വാക്കുകളിലൂടെ…

“There are painters who transform the Sun to a yellow spot, but there are others who with the help of their art and their intelligence, transform yellow spot into a Sun.”

കലയും ബുദ്ധിവൈഭവവും കൈമുതലായ മഹാപ്രതിഭകൾ നിറങ്ങൾ കൊണ്ട് അത്ഭുതരൂപങ്ങൾ സൃഷ്ടിക്കും, അത്തരത്തിലുള്ള ലോകം കണ്ട മികച്ച പെയിന്റർമാരിലൊരാൾ… പാബ്ലോ പിക്കാസോ എന്നും ഒരു അത്ഭുതമായി നിലനിൽക്കും.

യൂറോപ്പിലെ ആദ്യവനിതാ പ്രധാനമന്ത്രി, തുടർച്ചയായി മൂന്നുതവണ ബ്രിട്ടന്റെ പ്രധാന മന്ത്രി…
ഉരുക്കുവനിത എന്ന വിശേഷണത്തിന് അർഹയായ മാർഗരറ്റ് താച്ചർ, കൺസെർവറ്റീവ് പാർട്ടി നേതാവ് ആയിരുന്നു.1975 ൽ പ്രതിപക്ഷ നേതാവ്,1979 ലെ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാന മന്ത്രിയായി. പിന്നീടുള്ള തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിൽ വിജയം, പ്രധാന മന്ത്രിസ്ഥാനത്ത് തുടർച്ച. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെയും, ശക്തമായ നയങ്ങളിലൂടെയും, ഉറച്ച തീരുമാനങ്ങളിലൂടെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ കരസ്ഥമാക്കിയതാണ് താച്ചറുടെ വിജയം.1990 വരെ പ്രധാന മന്ത്രി പദത്തിൽ.87 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് 2013 ഏപ്രിൽ 8 ന് അന്ത്യം.

സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ വെട്ടിത്തിളങ്ങാനും അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് തെളിയിച്ച മഹിളാരത്നം.സ്ത്രീകൾക്ക് എല്ലായിടത്തുമെന്നപോലെ രാഷ്‌ടീയത്തിലും, രാഷ്ട്രനിർമാണത്തിലും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്ന് തെളിയിച്ച ശ്രേഷ്ഠവനിത. അവർ ഒരിക്കൽ പറഞ്ഞു…

“Any woman who understands the priblems of running a home, will be nearer to understaanding the problems of running a country.”

വീട് പുലർത്തിക്കൊണ്ടുപോകുക എന്നത് പുരുഷൻ മാത്രം ചെയ്യുന്ന കർത്തവ്യമല്ല, സ്ത്രീകൾക്കും സാധിക്കും, വ്യത്യസ്ത അഭിരുചികളും താല്പര്യങ്ങളുമുള്ള വീട്ടിലെ എല്ലാ അംഗങ്ങളെയും ഒരേപോലെ സന്തോഷിപ്പിക്കാനും, ഭംഗിയായി വീട് പരിപാലിച്ച് കൊണ്ടുപോകാനും ഒരുപാട് നിയോഗങ്ങൾ ഒരുമിച്ച് ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന പെടാപ്പാട് ഏവർക്കുമറിയാം.അങ്ങനെയുള്ളവർക്ക് ഒരു നാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുമെന്ന് താച്ചർ വിശ്വസിച്ചു. അവർ അത് സ്വജീവിതത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തിക്കൊടുത്തു. ലോകത്തെ വിവിധ തലങ്ങളിൽ അതിശയിപ്പിച്ച, മനസ്സുകളിലെന്നും ജീവിക്കുന്ന മഹത് വ്യക്തികളായ പാബ്ലോ പിക്കാസോ, മാർഗരറ്റ് താച്ചർ എന്നിവരുടെ ഓർമ്മകൾക്കുമുന്നിൽ സ്മരണാഞ്‌ജലി അർപ്പിക്കുന്നു.

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.