ലോകത്തെ വിറപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത രണ്ടുപേർ

 

ലോകത്തെ വിറപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത രണ്ടുപേർ

ചരിത്രം സൃഷ്ടിച്ച രണ്ട് വലിയ വ്യക്തിത്വങ്ങൾ ജനിച്ച ദിവസമാണ് ഇന്ന്. ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയും ജൂതഹത്യയിലൂടെ കുപ്രസിദ്ധനുമായ, ആസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയക്കാരനും, പിന്നീട് ജർമനിയുടെ ഏകാധിപതിയുമായി തീർന്ന അഡോൾഫ് ഹിറ്റ്ലർ ആണ് ഒന്ന്.

 

രണ്ടാമൻ ഫ്രാൻസിന്റെ ആദ്യ പ്രസിഡന്റ്, പിന്നീട് ചക്രവർത്തിയായി മാറിയ, ഫ്രഞ്ച് ആധുനികവൽക്കരണത്തിന്റെ പ്രയോക്താവുമായ ഫ്രഞ്ച് സാമ്രാജ്യം വിശാലമാക്കിയ ഒരുപാട് പരിഷ്കാരങ്ങൾ കൊണ്ടുവന്ന സാക്ഷാൽ നെപ്പോളിയൻ ബോണപാർട്ട് മൂന്നാമനും.

 

നാസി ഭീകരതയുടെ ക്രൂരമുഖമായി മാറി ദശലക്ഷക്കണക്കിന് ജൂതരെ പലവിധേന കൊന്നൊടുക്കി കുപ്രസിദ്ധി നേടിയ ഹിറ്റ്ലർ ചരിത്രത്തിൽ ഇന്നും കൊലവിളി നടത്തുന്നു. അതേസമയം, ഫ്രഞ്ച് കൊളോണിയൽ സാമ്രാജ്യം ഇരട്ടിയാക്കിയും, ഇതര രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങൾ സ്ഥാപിച്ചും, ഫ്രാൻസിലുടനീളം റെയിൽവേ വ്യാപിപ്പിച്ചും, ബാങ്കിങ് മേഖല ആധുനികവൽക്കരിച്ചും മികച്ച ഭരണാധികാരിയായി പേരെടുത്ത നെപ്പോളിയൻ ചരിത്രം രചിച്ചു. സൈനിക മേധാവിയായി നിരവധി യുദ്ധങ്ങൾ നയിച്ച് രാജ്യത്തോട് ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്തു, വിജയിക്കാൻ ജനിച്ചവൻ എന്ന നിലക്ക് വീരചരിതം രചിച്ച നെപ്പോളിയൻ മൂന്നാമൻ.

 

യൂറോപ്യൻ വൻകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള പുതിയ ഭരണക്രമം സ്ഥാപിക്കുക ലക്ഷ്യമാക്കി അഹോരാത്രം പണിപ്പെട്ട ഏകാധിപതിയാണ് ഹിറ്റ്ലർ. 1889 ഏപ്രിൽ 20 ന് ആസ്ട്രിയയിൽ ജനനം, പിതാവ് അലോയിസ് ഹിറ്റ്ലർ ( കസ്റ്റംസിൽ ജോലി ), മാതാവ് ക്ലാര പോൾസിൽ. ആറു മക്കളിൽ നാലാമൻ. മൂത്ത മൂന്ന് സഹോദരങ്ങളും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. അഡോൾഫിനു മൂന്നു വയസ്സുള്ളപ്പോൾ ജർമനിയിലെ പാസാവുവിലേക്ക് കുടുംബം കുടിയേറി. അഡോൾഫ് ബെവെറിയൻ ഭാഷ പഠിച്ചു, പിൽക്കാലത്ത് ഹിറ്റ്ലറിന്റെ പ്രസംഗഭാഷ ഇതായിരുന്നു. പിതാവിന്റെ കൈവശമിരുന്ന Franco Prussian യുദ്ധത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചത് യുദ്ധത്തോട് അഭിനിവേശമുണർത്തി.

 

ദൈവഭക്തിയുള്ളവനായി വളർത്തപ്പെട്ട അഡോൾഫിനെ വൈദികനാക്കാനാണ് അമ്മ ആഗ്രഹിച്ചത്.8 വയസ്സിൽ പള്ളിച്ചടങ്ങുകളിൽ ഭക്തിയോടെ പങ്കെടുക്കുകയും, ഗായകസംഘത്തിൽ ചേരുകയും ചെയ്തു.1900 ൽ ഇളയ സഹോദരൻ എഡ്മണ്ട് അഞ്ചാംപനിപിടിച്ച് മരിച്ചത് അഡോൾഫിനെ മാനസികമായി തളർത്തി. ക്ലാസ്സിൽ മിടുക്കനായിരുന്ന അവൻ പിന്നെ ഉഴപ്പാൻ തുടങ്ങി. ക്ലാസ്സിക്കൽ സ്കൂളിൽ ചേരാനും ചിത്രകാരനാവാനും അഡോൾഫ് ആഗ്രഹിച്ചു. അതവഗണിച്ച പിതാവ് ആവർഷം റിയൽ സ്കൂളിൽ ചേർത്തു. രാജ്യത്തെ ഭരണം ജർമൻ ആഭിമുഖ്യമുള്ളതാവണമെന്ന് ആഗ്രഹിച്ച അഡോൾഫ് അന്നത്തെ ഹാബ്സ്ബർഗ് ഭരണകൂടത്തിൽ അതൃപ്തനായിരുന്നു. ദേശീയതയുടെ കടുത്ത ആരാധകനുമായിരുന്നു. ജർമൻ അഭിവാദനവാക്കായ ‘ ഹെയിൽ ‘ ആണ് അഡോൾഫും കൂട്ടരും ഉപയോഗിച്ചിരുന്നത്. ആസ്ട്രിയൻ ദേശീയ ഗാനത്തിന് പകരം ജർമൻ ദേശീയഗാനമായ ഡിഷ്ലാൻഡ് യൂബർ എയ്ൽസ് ആണ് അഡോൾഫ് ആലപിച്ചിരുന്നത്.

 

ഹിറ്റ്ലറിന്റെ 14 ആം വയസ്സിൽ പിതാവ് മരിച്ചു, സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വാശിപ്പിടിച്ച അഡോൾഫിനെ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുകയായിരുന്നു.1905 ൽ സ്കൂൾ പഠനം പൂർത്തിയാക്കി, ചിത്രരചനയിൽ കമ്പമുണ്ടായിരുന്ന അഡോൾഫ്,തുടർന്ന് വിയന്നയിലേക്ക് പോയി. അവിടെ അക്കാദമി ഓഫ് ഫൈൻ ആർട്സ് കോളേജിൽ പ്രവേശനത്തിന് രണ്ടുവട്ടം ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു. അസുഖം കൂടി അമ്മ മരിച്ചപ്പോൾ മകൻ വിയന്നയിൽ അഡ്മിഷൻ നേടാനുള്ള ശ്രമത്തിലായിരുന്നു. അമ്മയെ ജീവനുതുല്യം സ്നേഹിച്ച അഡോൾഫ് തുടർന്ന് സംസ്കാര ചടങ്ങിൽ പങ്കെടുത്തശേഷം, അമ്മയുടെ ചിത്രവും ബൈബിളും 100 ക്രോനനുമായി വിയന്നയ്ക്ക് മടങ്ങി.1910 വരെ സ്വന്തം താമസ്ഥലമില്ലാതെ നരകിച്ചു,ആവർഷം തൊഴിലാളികൾക്കുള്ള താമസസ്ഥലത്ത് തങ്ങാൻ തുടങ്ങി. വിയന്നയിൽ വച്ച് സെമെറ്റിക് വിരുദ്ധത മനസ്സിൽ നിറഞ്ഞു. കിഴക്കുനിന്നുള്ള ജൂത കുടിയേറ്റം ഹിറ്റ്ലറെ അസ്വസ്ഥനാക്കി.

 

ഒന്നാം ലോകമഹായുദ്ധത്തിൽ ബാവേരിയൻ സൈന്യത്തിൽ സേവനം. അവിടെ ധീരതയ്ക്കുള്ള വിവിധ അവാർഡുകൾ നേടി, സൈനിക പത്രത്തിൽ കാർട്ടൂൺ വരച്ചു കഴിവ് തെളിയിച്ചു.1916 ലെ സോം യുദ്ധത്തിൽ പരിക്കേറ്റുവെങ്കിലും ഭേദമായി അടുത്തവർഷം സൈന്യത്തിൽ തിരിച്ചെത്തി.1918 ഒക്ടോബർ 15 ന് mustard വാതക പ്രയോഗത്തിൽ ഭാഗികമായി അന്ധത ബാധിച്ചു. യുദ്ധത്തിൽ ജർമനി പരാജയപ്പെട്ടത് നിരാശനാക്കി, ജർമ്മനി കീഴടങ്ങിയത് ഹിറ്റ്ലറെ ഞെട്ടിച്ചു. വാഴ്‌സ ഉടമ്പടി പ്രകാരം ജർമൻ പ്രദേശങ്ങൾ നഷ്ടമായതിൽ കടുത്ത പ്രതിഷേധം. തുടർന്ന് മ്യൂണിചിലേക്ക്.1919 ജൂലൈ വരെ സൈനികസേവനം. സെപ്റ്റംബർ 12 ന് വർക്കേഴ്സ് പാർട്ടിയിൽ ചേർന്നു, പിന്നീട് പാർട്ടി നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി ആയി മാറി.1920 ൽ സൈന്യത്തിൽ നിന്നും പിരിഞ്ഞു., പാർട്ടിയുടെ സജീവ പ്രവർത്തകനായി, മികച്ച പ്രസംഗകനും.1921 ൽ പാർട്ടി പിളർന്നു, മ്യൂണിച്ച് ആസ്ഥാനമായ പാർട്ടിയിൽ നിന്ന് രാജിവക്കുകയും, പിന്നീട് തിരിച്ചെത്തുകയും ചെയ്തു.

 

കടുത്ത ജൂത വിരോധിയും, ജർമൻ ദേശീയവാദിയും, സൈന്യത്തിന്റെ സുപ്രീം കമാണ്ടറും, രാജ്യത്തിന്റെ ഏകാധിപതിയുമായി മാറുകയും ചെയ്ത അഡോൾഫ് ഹിറ്റ്ലർ കാട്ടിയ കൊടും ക്രൂരതകൾക്ക് ചരിത്രത്തിൽ സമാനതകളില്ല.1941 സെപ്റ്റംബർ മാസം ഓസ്വിറ്സ് കാമ്പിൽ പട്ടിണിക്കിട്ട് 850 പേരെ ഒറ്റമുറിയിലടച്ച് രാസവാതകം പ്രയോഗിച്ച് കൂട്ടക്കൊല ചെയ്തതും, അവിടെ ആകെ 30 ലക്ഷം ആളുകളെ ഇപ്രകാരം കൊന്നൊടുക്കിയതും അയാളെപ്പോലെ ഒരു ക്രൂര മനസ്സിനുടമയ്ക്കെ ചെയ്യാൻ കഴിയൂ.1944 മേയ് 14 നും ജൂലൈ 8 നുമിടയിൽ 48 ട്രെയിനുകളിലായി 4,37,402 ഹൻഗേറിയൻ യഹൂദരെ ഈ ക്യാമ്പിൽ കൂട്ടക്കൊല ചെയ്തതും ചരിത്രത്താളുകളിൽ ഉറങ്ങുന്ന ഭീകരസത്യങ്ങളാണ്.1935-45 കാലത്ത് നാസി ജർമനിയിൽ സൈനിക സേവനം നടത്താത്തതിന്റെ പേരിൽ യഹോവ സാക്ഷികളെ ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കിയതും എടുത്തുപറയേണ്ടതാണ്.

 

ഇക്കണ്ട കൊടും ക്രൂരതകൾക്കെല്ലാം കാലം ഹിറ്റ്ലർക്കുള്ള മറുപടി കാത്തുവച്ചിരുന്നു എന്നുവേണം പറയാൻ. കാരണം അത്തരമൊരു അന്ത്യം ലോകത്തെ എക്കാലത്തെയും വലിയ ഏകാധിപതിക്ക് നേരിടേണ്ടിവന്നു എന്നതാണ് സത്യം.1945 ഏപ്രിൽ അവസാനം പടിഞ്ഞാറൻ സേന ഹിറ്റ്ലറിന്റെ ഒളിത്താവളം വളഞ്ഞപ്പോഴേക്കും, വീരനെന്നു സ്വയം അഭിമാനിച്ച ഹിറ്റ്ലർ, ഏപ്രിൽ 29 ന് അവിടുത്തെ സ്റ്റോർ മുറിയിൽ ചിരകാല സുഹൃത്ത് ഇവ ബ്രൗൺ നെ കല്യാണം കഴിച്ചു എന്ന കൗതുകവും സംഭവിച്ചു. പത്തു മിനിറ്റിൽ കഴിഞ്ഞ വിവാഹചടങ്ങിനൊടുവിൽ, ഏപ്രിൽ 30 പുലർച്ചെ 2 മണിക്ക് മരണപത്രം തയാറാക്കി. 200 ലിറ്റർ പെട്രോൾ എത്തിക്കാൻ നിർദേശം നൽകി, തനിക്കൊപ്പം ജർമനിയും കത്തിതീരണമെന്നാണ് ഹിറ്റ്ലർ അപ്പോൾ ആഗ്രഹിച്ചത്. നാടാകെ തീ കൊളുത്തണമെന്നും, ജർമനിയിൽ നിന്നും ശത്രുക്കൾക്ക് ഒന്നും കിട്ടരുതെന്നും നിർബന്ധനമ്മുണ്ടായിരുന്നു. പക്ഷെ സൈനിക മേധാവികൾ ഈ നിർദേശം അനുസരിച്ചില്ല. നാവികസേനാമേധാവി അഡ്മിറൽ സാനിട്സിനെ പിൻഗാമിയായി പ്രഖ്യാപിക്കുകയും, വസ്തുവകകൾ നാസി പാർട്ടികൾക്ക് എഴുതിവക്കുകയും, ഇരുവരും സ്വന്തം മുറിയിൽ കയറി കതകടയ്ക്കും മുമ്പ് പ്രിയപ്പെട്ട വളർത്തു നായ ബ്ലോണ്ടിയെ വിഷം കുത്തിവച്ചു കൊല്ലുകയും ചെയ്തു.

 

തുടർന്ന് വൈകുന്നേരം 3 മണിക്ക് സ്വയം തലയ്ക്ക് നേരേ വെടിയുതിർത്തു, തൊട്ടുമുമ്പ് ഇവാ ബ്രൗൺ സയനൈഡ് കഴിച്ചു മരിച്ചിരുന്നു ബങ്കറിനുള്ളിൽ കടന്ന റഷ്യൻ സേന ഹിറ്റ്ലർ ഉൾപ്പെടയുള്ളവരുടെ മൃതദ്ദേഹങ്ങൾ പെട്ടിയിലാക്കി ലോറിയിൽ കയറ്റി അടുത്തുള്ള സൈനിക ക്യാമ്പിൽ എത്തിച്ചു പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയാണുണ്ടായത്, അങ്ങനെ മാക്സിസ്റ്റ്,യഹൂദ, സെമിറ്റിക് വിരോധിയും സർവോപരി കടുത്ത ജർമൻ ദേശീയവാദിയും ഏകാധിപതിയും സ്വേഛാധിപതിയും കൊലയാളിയും, ലോകം കണ്ട എക്കാലത്തെയും കരുത്തനുമായ അഡോൾഫ് ഹിറ്റ്ലറോടുള്ള കടുത്ത പക അവർ തീർക്കുകയായിരുന്നു.റഷ്യയിലെ സ്റ്റേറ്റ് ആർകൈവ്സിൽ സൂക്ഷിച്ചിട്ടുള്ള വെടിയേറ്റ ദ്വാരത്തോട് കൂടിയ ഹിറ്റ്ലറിന്റെ തലയൊട്ടി കാലത്തിനു നേരേ ഇന്നും പല്ലിളിച്ചുകൊണ്ടിരിക്കുന്നു.

 

ചാൾസ് ലൂയിസ് നെപ്പോളിയൻ ബോണെപ്പാർട്, ഫ്രാൻസിന്റെ ആദ്യ പ്രസിഡന്റ്‌ ആയിരുന്നു. പിന്നീട് ചോദ്യം ചെയ്യപ്പെടാനാവാത്ത ചക്രവർത്തിയുമായി മാറി. ഫ്രഞ്ച് സാമ്രാജ്യം വിപുലമാക്കിയ, രാഷ്ട്രത്തെ എല്ലാത്തരത്തിലും ആധുനികവൽക്കരിച്ച,, ഫ്രഞ്ച് മർച്ചന്റ് നേവിയെ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിച്ച, നിരവധി പ്രധാന യുദ്ധങ്ങളിൽ രാജ്യത്തെ നയിച്ച,മഹാനായ രാഷ്ട്രതന്ത്രഞ്ജൻ.1808 ഈദിവസമാണ് അദ്ദേഹവും ജനിച്ചത്, പാരീസിൽ.64 ആം വയസ്സിൽ 1873 ജനുവരി 9 ന് ഇംഗ്ലണ്ടിൽ അന്തരിച്ചു. പിതാവ് ലൂയിസ് ബോണെപ്പാർട്, മാതാവ് ഹോർട്ടസ് ഡേ ബ്യൂഹാർനൈസ്. സൈനിക മേധാവിയും കൂടിയായിരുന്നു നെപ്പോളിയൻ മൂന്നാമൻ.

 

ഫ്രഞ്ചിന്റെ സ്വാധീനം യൂറോപ്പിൽ മുഴുവൻ വ്യാപിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു. കൂടാതെ, രണ്ടാം മേക്സിക്കൻ സാമ്രാജ്യം സൃഷ്ടിക്കാനുള്ള യത്നം പരാജയപ്പെട്ടു.1866 മുതൽ റഷ്യയുടെ ശക്തി ഏറിയത് അസ്വസ്ഥത സൃഷ്ടിച്ചു. 1860 കളിൽ ആരോഗ്യം ക്ഷയിച്ചുതുടങ്ങി, മൂത്രനാളിയിൽ കല്ലിന്റെ അസുഖം പിടിപെട്ടു.1870 ജൂലൈയിൽ പ്രഷ്യക്കുമേൽ യുദ്ധപ്രഖ്യാപനം. തുടർന്ന് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കടന്നു,1873 ൽ അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്. കാലങ്ങൾക്കും ലോകത്തിനും വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച രണ്ട് വ്യക്തിത്വങ്ങൾ ജനിച്ച ഈദിവസം ചില ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ….

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.