സൂക്ഷിക്കണം മങ്കിപോക്സിനെ

സൂക്ഷിക്കണം, മങ്കിപോക്സിനെ

എന്താണ് മങ്കി പോക്സ് വൈറസ്?

സസ്തനികളെ ലക്ഷ്യം വയ്ക്കുന്ന വൈറൽ സ്പീഷീസുകൾ അടങ്ങിയ പോക്സ്വൈറിഡേ കുടുംബത്തിലെ ജനുസ്സായ ഓർത്തോപോക്സ് വൈറസ് ആണ് മങ്കിപോക്സ് വൈറസ്. മധ്യ ,പടിഞ്ഞാറൻ ആഫ്രിക്കയിലെ  ഉഷ്ണമേഖലാമഴക്കാടുകളിൽ പ്രധാനമായും ഈ വൈറസ് കാണപ്പെടുന്നു ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുമായി പൊരുത്തപ്പെടുന്ന വൈറസ് കോംഗോ ബേസിൻ, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡുകളായി തിരിച്ചിരിക്കുന്നു .

കുരങ്ങുപനി പകരുന്നതെങ്ങനെ?
മൃഗങ്ങളെ കൈകാര്യം ചെയ്യൽ , മൃഗങ്ങളുടെ കടി അല്ലെങ്കിൽ പോറൽ എന്നിവ ഏൽക്കൽ,, ശരീര സ്രവങ്ങൾ, മലിനമായ വസ്തുക്കൾ, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം, വസ്ത്രങ്ങൾ പങ്കിടൽ എന്നിവയിൽ നിന്ന് കുരങ്ങുപനി പകരാം .ഈ വൈറസ് എലികൾ, അണ്ണാൻ എന്നിവയിൽ പ്രചരിക്കുന്നതായും കാണുന്നു..രണ്ട് തരം വൈറസ് ഉണ്ട്, കോംഗോ ഇനവും, പടിഞ്ഞാറൻ ആഫ്രിക്കൻ ഇനവും. ആദ്യത്തേത് ഗുരുതരമാവാം, മരണനിരക്ക് 19% ആണ്. രണ്ടാമത്തെ ഇനം ഗുരുതരമല്ല,1 ശതമാനം മാത്രമാണ് മരണനിരക്ക്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് ലൈംഗിക ബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാൻ ഇടയുണ്ടെന്ന് വിദഗ്‌ദ്ധർ പറയുന്നു. ചർമ്മത്തിലുണ്ടാകുന്ന മുറിവിലൂടെയോ (കാണുന്നില്ലെങ്കിലും), അല്ലെങ്കിൽ കഫം,ചർമ്മം (കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ) വൈറസ് പ്രവേശിക്കുന്നു.മനുഷ്യർക്ക് ഒരു മൃഗത്തിന്റെ കടിയേറ്റാൽ അല്ലെങ്കിൽ രോഗബാധിതമായ മൃഗത്തിന്റെ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയോ രോഗം പിടിപെടാം.കടിയോ പോറലോ, ശരീര സ്രവങ്ങളുമായോ വസ്തുക്കളുമായോ നേരിട്ടുള്ള സമ്പർക്കം, അല്ലെങ്കിൽ മലിനമായ കിടക്കകൾ പോലുള്ള വസ്തുക്കളുമായുള്ള പരോക്ഷ സമ്പർക്കം എന്നിവയിലൂടെയോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാം.

 

വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, ശ്വസന (വായുവിലൂടെയുള്ള) സമ്പർക്കം വഴിയോ അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം വഴിയോ പകരാം. ഒരു കിടക്കയോ മുറിയോ പങ്കിടുക, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുടെ അതേ പാത്രങ്ങൾ വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നിവയാണ് പകരാനുള്ള അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നത്. ഇൻകുബേഷൻ കാലയളവ് 10-14 ദിവസമാണ്. ഡോർമിസ് ( Grafiurus spp.), ആഫ്രിക്കൻ അണ്ണാൻ ( Heliosciurus , Funisciurus ) എന്നിവയിലും വൈറസ് കാണപ്പെടുന്നുണ്ട്. ഈ മൃഗങ്ങളെ ഭക്ഷണമായി ഉപയോഗിക്കുന്നത് മനുഷ്യരിലേക്ക് പകരുന്നതിനുള്ള ഒരു പ്രധാനകാരണമാവാം.രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ സമ്പർക്കം പുലർത്തുന്നതാണ് അണുബാധയുടെ പ്രധാന കാരണം.

 

 

രോഗനിർണയം എങ്ങനെ?
വൈറസിന്റെ ഡിഎൻഎയുടെ ഒരു മുറിവ് പരിശോധിച്ച് രോഗനിർണയം സ്ഥിരീകരിക്കാം .പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി സി ആർ ടെസ്റ്റ്‌ ) നടത്തി രോഗനിർണയം നടത്താം. ത്വക്കിലെ ക്ഷതങ്ങളിൽ നിന്നുള്ള സാമ്പിൾ എടുത്താണ് പരിശോധിക്കുക. രക്തപരിശോധനയിൽ നിർണയം സാധ്യമാകില്ല കാരണം, രക്തത്തിൽ വൈറസ് അധികകാലം നിലനിൽക്കില്ല എന്നതാണ്.

 

 

ചികിത്സ :
വസൂരി വാക്സിന്  85 % ഫലപ്രാപ്തിയോടെ അണുബാധ തടയാൻ കഴിയും. കാരണം ഈ രണ്ട് വൈറസും അടുത്ത ബന്ധമുള്ളവയാണ്. 2019 ൽ അമേരിക്കയിലെ മുതിർന്നവർക്കായി ജിന്നിയോസ് ( യൂറോപ്യൻ യൂണിയനിൽ ഇംവാനെക്സ് എന്നും കാനഡയിലെ ഇംവാമുൻ എന്നും അറിയപ്പെടുന്നു  ) എന്ന വാക്സിൻ അംഗീകരിച്ചു .വസൂരി, കുരങ്ങുപനി തുടങ്ങിയ ഓർത്തോപോക്സ് വൈറസുകളുമായുള്ള അണുബാധകളെ ചികിത്സിക്കാൻ പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ള ഒരു ആൻറിവൈറൽ ആണ് ടെക്കോവിരിമാറ്റ് ( Techovirimat ) .വാക്‌സിനിയ ഇമ്മ്യൂൺ ഗ്ലോബൂലിൻ (VIG ) ഉപയോഗിച്ചുവരുന്നു. യൂറോപ്യൻ യൂണിയനിലും യു എസ്സിലും കുരങ്ങുപനി ചികിത്സയ്ക്കായി അംഗീകരിച്ചിട്ടുള്ള വാക്സിനാണ് ടെക്കോവിരിമാറ്റ്. സിഡോഫോവിർ അല്ലെങ്കിൽ ബ്രിൻസിഡോഫോവിർ ഉപയോഗപ്രദമാണ്.

 

 

വൈറസ് ബാധയുടെ ചരിത്രം :
1957 ൽ തന്നെ ഇന്ത്യയിൽ കുരങ്ങുപനി വൈറസിനെ കണ്ടെത്തിയിരുന്നു. കർണാടകയിലെ ശിവമോഗാ ജില്ലയിലെ ക്യാസനൂർ വനമേഖലയിലാണ് ഇവയെ കണ്ടെത്തിയത്. രോഗബാധിതരായ കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളിന്റെ കടിയിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. 1970 കളിലാണ് വ്യാപകമായി മനുഷ്യരിൽ കണ്ടുതുടങ്ങിയത്. കുരങ്ങുപനി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന (Viral Zoonosis) രോഗമാണ്. വസൂരിയിൽ കാണുന്ന ലക്ഷണങ്ങൾ തന്നെയാണ് ഏറെക്കുറെ ഇവിടെയും കാണുക. പോക്സ് വിരിടെ( pox viridae ) കുടുംബത്തിൽ പെട്ട ഈ വൈറസ് ഓർത്തോപോക്സ് വൈറസ് ( Orthopox Virus) ജനുസ്സിൽ പെടുന്നു. രണ്ട് മേഖലകളിലായാണ് ഇവ വ്യാപകമായത്, ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ മേഖലയിലും, പടിഞ്ഞാറേ ആഫ്രിക്കൻ ഭാഗത്തും. ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ലബോറട്ടറിയിൽ പരീക്ഷണത്തിനെത്തിച്ച  കുരങ്ങുകളിൽ 1958 ലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത് . ഗവേഷണത്തിനായി ലബോറട്ടറിമൃഗങ്ങളായി ഉപയോഗിക്കുന്ന ഞണ്ട് തിന്നുന്ന മക്കാക്ക് കുരങ്ങുകളുടെ ( മക്കാക്ക ഫാസികുലറിസ് ) രോഗകാരിയാണെന്ന് 1958 -ൽ പ്രീബെൻ വോൺ മാഗ്നസ് ഇത് ആദ്യമായി തിരിച്ചറിഞ്ഞു .

 

ഞണ്ട് തിന്നുന്ന മക്കാക്ക്, മനുഷ്യനിൽ ആദ്യ കേസ് റിപ്പോർട്ട്‌ ചെയ്തത് 1970 ൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. 1970 നും 1979 നും ഇടയിൽ ഏകദേശം 50 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ മൂന്നിൽ രണ്ട് ഭാഗവും സയറിൽ നിന്നാണ്. ലൈബീരിയ, നൈജീരിയ, ഐവറി കോസ്റ്റ്, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് കേസുകൾ ഉത്ഭവിച്ചത്.1986 ആയപ്പോഴേക്കും മനുഷ്യരിൽ 400-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണനിരക്ക് 10% പരിധിയിൽ വരുന്ന ചെറിയ വൈറൽ ഔട്ബ്രേക്കും ഏതാണ്ട് അതേ അളവിലുള്ള ദ്വിതീയ മനുഷ്യ-മനുഷ്യ അണുബാധ നിരക്കും മധ്യരേഖാ മധ്യ, പശ്ചിമ ആഫ്രിക്കയിൽ പതിവായി ബാധിച്ചു. .ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ പൊട്ടിത്തെറി 2003 -ൽ അമേരിക്കയിലാണ്. വൈറസിന്റെ സ്വാഭാവിക സംഭരണി അല്ല. ലോകാരോഗ്യ സംഘടന 1981-86 ൽ നടത്തിയ നിരീക്ഷണത്തിൽ 338 സ്ഥിരീകരിച്ച കേസുകൾ കണ്ടെത്തി, അതിൽ 33 മരണം റിപ്പോർട്ട്‌ ചെയ്തിരുന്നു. 1996-97 രണ്ടാമതും വൈറസിന്റെ ഔട്ബ്രേക്ക് ഉണ്ടായി, കോംഗോ സായർ എന്നിവടങ്ങളിലായി. 2003 -ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പൊട്ടിപ്പുറപ്പെട്ടത് ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്ത എലികളെ വിൽക്കുന്ന ഒരു പെറ്റ് സ്റ്റോറിൽ നിന്നാണ്, 71 കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.  2011-14 കാലത്ത് 2000 ഓളം പേർക്ക് രോഗബാധ ആഫ്രിക്കൻ മേഖലയിൽ യുണ്ടായതായി WHO കണക്കുകൾ. 2017-19 ൽ നൈജീരിയയിലും, 2018 ൽ യു കെയിലും, 2019 ൽ സിങ്കപ്പൂരിലും, 2021ൽ വീണ്ടും യു കെയിലും രോഗം പിടിപെട്ടു.

 

ഈവർഷം  കുരങ്ങുപനി പൊട്ടിപ്പുറപ്പെടുന്നത് ആഫ്രിക്കയ്ക്ക് വെളിയിൽവ്യാപകമായ സമൂഹവ്യാപനത്തിന്റെ സൂചന നൽകുന്നു., മെയ് മാസത്തിൽ ഇംഗ്ലണ്ട്,യൂറോപ്പ് , വടക്കേ അമേരിക്ക , കാനഡ ഓസ്‌ട്രേലിയ , ഇസ്രായേൽ , സ്കോട്ലാൻഡ്, ഡെന്മാർക്, സ്പെയിൻ, ഇറ്റലി, പോർട്ടുഗൽ, ജെർമനി, ഫ്രാൻസ് ഉൾപ്പെടെ  12 ഓളം രാജ്യങ്ങളിലായി 126 പേർക്ക് സ്ഥിരീകരിച്ചിരിക്കുകയാണ്.സമ്പർക്കത്തിലൂടെയാണ് കൂടുതലും രോഗപ്പകർച്ച ഉണ്ടായതായി സംശയിക്കുന്നു. ഇപ്പോൾ റിപ്പോർട്ട്‌ ആയ വൈറസ് ബാധ പടിഞ്ഞാറൻ ആഫ്രിക്കൻ ഇനമാണ്, ഗുരുതരമായ ഇനമല്ല. കോവിഡ് പോലെ രാജ്യവ്യാപകമായി പടരാൻ സാധ്യത ഇല്ല എങ്കിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യസംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ രാജ്യങ്ങളിലേക്ക് പടരാൻ സാധ്യത ഉള്ളതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.രോഗികളുമായി അടുത്തു ബന്ധപ്പെട്ടവർക്ക് ബ്രിട്ടൻ 21 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ചു. ബ്രിട്ടനിൽ ഇതുവരെ 56 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

 

ലക്ഷണങ്ങൾ :
കടുത്ത തലവേദന, ശക്തമായ പനി, വിറയൽ, പേശീ വേദന, ഛർദി, കോച്ചിപ്പിടുത്തം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ബാധയേറ്റ് മൂന്ന് മുതൽ എട്ട് ദിവസത്തിനുള്ളിൽ രക്ത സമ്മർദ്ദം കുറയുക, പ്ലേറ്റ്ലെറ്റ്‌ കൗണ്ട് ചുവന്ന രക്‌താണുക്കൾ ശ്വേത രക്‌താണുക്കൾ എന്നിവ കുറയുക,തൊലി തൊണ്ട മോണ എന്നിവടങ്ങളിൽ നിന്നും രക്തസ്രാവം, വയർവേദന, ലിംഫ് ഗ്രന്ധികളിലെ വീക്കം, കുമിളകൾ മുഖത്തും ശരീരത്തും പ്രത്യക്ഷപ്പെടുക, എന്നിവ ഉണ്ടാവും. അവ ചെറിയ പരന്ന പാടുകളായി ആരംഭിക്കുന്നു, ചെറിയ മുഴകളായി മാറുന്നതിന് മുമ്പ്, അവ ആദ്യം വ്യക്തമായ ദ്രാവകവും പിന്നീട് മഞ്ഞ ദ്രാവകവും നിറയും, അത് പിന്നീട്പൊട്ടും. ഉണങ്ങിക്കഴിഞ്ഞ് വസൂരിക്കല പോലെ അവശേഷിക്കും.മൂന്ന് ആഴ്ചക്കുള്ളിൽ രോഗം ശമിച്ചേക്കാം. ചിലതിൽ മൂന്നാഴ്ചക്ക് ശേഷം കടുക്കാം. മരണനിരക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരേ മാത്രമാണ്.കുമിളകൾ ചുണങ്ങുകളായി പൊട്ടും, മുഖം, വായ്, കാലുകൾ, കണ്ണുകൾ, ജനനേന്ദ്രിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ ചിലർക്ക് മുറിവുകൾ ഉണ്ടാവാം. വൈറസ് ബാധയുണ്ടായി 2 മുതൽ 4 ആഴ്ചക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

 

മൃഗങ്ങളുമായി ഇടപഴകാതിരിക്കുക, ബാധയേറ്റവരുമായും അവരുടെ വസ്ത്രങ്ങൾ പോലെയുള്ള വസ്തുക്കളുമായും ബന്ധപ്പെടാതിരിക്കുക, രോഗബാധയേറ്റവരെ ഐസൊലേറ്റ് ചെയ്യൂക, വളർത്തു മൃഗങ്ങളെയും മറ്റും കൈകാര്യം ചെയ്തശേഷം കൈകാലുകൾ സോപ്പ് കൊണ്ട് വൃത്തിയാക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കേണ്ടതാണ്. വലിയ പ്രശ്നമായി മാറാൻ സാധ്യതയില്ലാത്തതാണെങ്കിലും, നമ്മൾ ജാഗ്രത തുടരണമെന്ന അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.

 

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.