ലോകത്തെ മുഴുവൻ സ്വരാജ്യമായി കണ്ടവൾ

ലോകത്തെ മുഴുവൻ സ്വരാജ്യമായി കണ്ടവൾ

” ഒരു വനിത എന്ന നിലയ്ക്ക് എനിക്കൊരു രാജ്യമില്ല, വനിതയെന്ന നിലയ്ക്ക് എനിക്ക് ഒരു രാഷ്ട്രം ആവശ്യമില്ല,, സ്ത്രീയെന്ന നിലയ്ക്ക് ലോകം മുഴുവൻ എന്റെ രാജ്യമാണ്. ”
അഡീലിൻ വിർജിനിയ സ്റ്റീഫൻ എന്ന വിർജിനിയ വുൾഫ് നെ കേട്ടിട്ടില്ലേ, ലോകപ്രശസ്തയായ എഴുത്തുകാരി. അവരുടെ വാക്കുകളാണിത്.

വിഖ്യാതമായ നോവലുകളിലൂടെയും ആശയസമ്പുഷ്ടമായ ഉപന്യാസങ്ങളിലൂടെയും ലോകമറിഞ്ഞ ബ്രിട്ടീഷ് സാഹിത്യപ്രതിഭ…….
1882 ജനുവരി 25 ന് ലണ്ടനിൽ ജനനം, പിതാവ് ലെസ്ലെയ്‌ സ്റ്റീഫൻ, അമ്മ ജൂലിയ ജാക്ക്സൺ,
4 മക്കളിൽ മൂന്നാമത്തെയാൾ…..
49 ആം വയസ്സിൽ അമ്മ മരിച്ചു, വിർജിനിയക്ക് 13 വയസ്സുള്ളപ്പോൾ,
സഹോദരി സ്റ്റെല്ല 28 ആം വയസ്സിൽ മരണപ്പെട്ടു,
തുടർന്ന് പിതാവിന്റെ മരണം,
ഉറ്റവർ തുടർച്ചയായി നഷ്ടമായത് വിർജിനിയയെ മാനസികമായി വല്ലാതെ തളർത്തി.
വിഷാദത്തിന്റെയും മാനസിക അസ്വസ്ഥതകളുടെയും പശ്ചാത്തലത്തിലും വിദ്യാഭ്യാസവും എഴുത്തുമൊക്കെയായി അവൾ മുന്നേറി.
59 വയസ്സുവരെ മാത്രം ജീവിച്ച വിർജിനിയ, പിൽക്കാലത്ത് സ്വപ്രയത്നത്തിലൂടെ എഴുത്തിലൂടെ കരുത്തുനേടി, ലോകപ്രശസ്തയായ നോവലിസ്റ്റും ഉപന്യാസകാരിയും പ്രസാധകയും ഒക്കെയായി മാറി.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ ആധുനിക എഴുത്തുകാരിൽ ഒരാളെന്ന നിലയിലേക്കുയർന്നു. ഇന്നും ലോകം വായിക്കുന്നു ആ മഹാപ്രതിഭയുടെ എണ്ണംപറഞ്ഞ സാഹിത്യകൃതികളും ഉപന്യാസങ്ങളും.
1925 ൽ പുറത്തിറങ്ങിയ Mrs. Dalloway, 1927 ൽ പ്രസിദ്ധീകൃതമായ To the Light house എന്നിവ ഏറ്റവും വിഖ്യാത നോവലുകളുടെ കൂട്ടത്തിൽ പെടുന്നു.
Jacob’ s Room (,1922),The Waves (1931), നോവലുകൾ, A room of one’ s own (1929) ഉപന്യാസം എന്നീ സൃഷ്ടികളും എടുത്തുപറയേണ്ടവയാണ്.

കുറച്ചുകാലം മാത്രം ജീവിക്കുകയും, അതിലും കുറച്ച് കാലഘട്ടം സാഹിത്യ ലോകത്ത് കത്തിത്തിളങ്ങുകയും, ഇന്നും വായനയുടെ ലോകത്ത് ജീവിക്കുകയും ചെയ്യുന്ന വിർജിനിയ വുൾഫ് അന്തരിച്ച ദിവസമായ ഇന്ന് ആ അതുല്യ പ്രതിഭയുടെ ഓർമയ്ക്കുമുന്നിൽ ആദരവോടെ സാഹിത്യലോകം……….

സ്ത്രീയെന്ന നിലയ്ക്ക് പുലർത്തിയ ഉന്നത കാഴ്ചപ്പാടുകൾക്ക് അടിവരയിടുന്നതാണ് വിർജിനിയയുടെ വാക്കുകൾ. സ്ത്രീയുടെ അസ്തിത്വം അരക്കിട്ടുറപ്പിക്കുന്ന വാക്കുകൾ, ലോകത്തെ മുഴുവൻ തന്റെ രാജ്യമായി കാണുന്ന അത്യുജ്ജ്വലമായ തത്വശാസ്ത്രം, സ്ത്രീയെന്ന നിലയ്ക്കുള്ള അവളുടെ കാഴ്ചപ്പാടുകൾ വിശാലമാണ് എന്ന് ദ്യോതിപ്പിക്കുന്ന വാക്കുകൾ,

വിർജിനിയ എന്ന വനിതാരത്നത്തിന്റെ ഔന്നത്യത്തെ വാഴ്ത്തിക്കൊണ്ട്………
എല്ലാ പ്രിയവായനക്കാർക്കും ശുഭദിനാശംസകൾ നേരുന്നു,

വിർജിനിയ വുൾഫ് എന്ന എഴുത്തുകാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.